Connect with us

Kerala

വയനാട്ടില്‍ കരടിക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു

40 മണിക്കൂറിലേറയായി കരടി ജനവാസ മേഖലയില്‍ തുടരുകയാണ് , ബുധനാഴ്ച പുലര്‍ച്ചെ തിരച്ചില്‍ പുനരാരംഭിക്കും.

Published

|

Last Updated

വയനാട് |  തരുവണയില്‍ ഇറങ്ങിയ കരടി കഴിഞ്ഞ 40 മണിക്കൂറിലേറയായി ജനവാസ മേഖലയില്‍ തുടരുകയാണ്. കരടിയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമത്തിലായിരുന്നു അധികൃതര്‍. മയക്കുവെടി വെക്കുന്നതിനു മുമ്പേ കരടി സമീപത്തെ റബര്‍ത്തോട്ടത്തിലേക്ക് കയറിപോയി. ഇരുട്ട് കൂടിയതോടെ മയക്കുവെടി വെക്കുക എന്നത് ശ്രമകരമായി മാറി. ഇതോടെ ഇന്ന് തിരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ് അധികൃതര്‍. ബുധനാഴ്ച പുലര്‍ച്ചെ തിരച്ചില്‍ പുനരാരംഭിക്കും.

മാനന്തവാടിയിലെ വള്ളിയൂര്‍ കാവിന് സമീപമാണ് ആദ്യം കരടിയെ കണ്ടത്. പിന്നീട് രാത്രി തോണിച്ചാലില്‍ കണ്ടു. തുടര്‍ന്ന് തിങ്കളാഴ്ച രാത്രി മാനന്തവാടിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ ദ്വാരകയില്‍ കരടിയെ കണ്ടു. ഈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വനംവകുപ്പ് തിരച്ചില്‍ നടത്തുന്നതിനിടയിലാണ് തരുവണയില്‍ കരടിയെ കണ്ടത്.

വിവിധയിടങ്ങളിലായി കരടിയെ കാണുകയും എന്നാല്‍ ഇതിനെ പിടികൂടാന്‍ കഴിയാതിരിക്കുകയും ചെയ്യവന്നതില ജനങ്ങള്‍ വലിയ ആശങ്കയിലാണ്.

 

 

---- facebook comment plugin here -----

Latest