Kozhikode
വർണാഭമായി ബീച്ച് കൂട്ടായ്മയുടെ 'ഓണ പൂക്കളം'
അടുത്ത വർഷം മുതൽ നഗരത്തോട് ചേർന്നുള്ള മണ്ഡലത്തിലെ സന്നദ്ധ സംഘടനകളെ ഉൾപ്പെടുത്തി ഓണ പൂക്കള മത്സരത്തിൽ പങ്കാളിത്വം ഉറപ്പാക്കുമെന്ന് കെ ജയന്ത് എം എൽ എ
കാലിക്കറ്റ് ബീച്ച് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന ഓണാഘോഷം 'ഓണ പൂക്കളം' ബീച്ചിൽ കോർപ്പറേഷൻ ഓഫീസിന് സമീപം കെ ജയന്ത് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു. പാലക്കണ്ടി മൊയ്തീൻ കോയ, മുജീബ് കെൻസ, എൻ സി അബ്ദുള്ള കൊയ, കെ വി ഇസ്ഹാഖ്, കെ ഇ മനോഹർ, ആർ ജയന്ത് കുമാർ സമീപം
കോഴിക്കോട് | കാലിക്കറ്റ് ബീച്ച് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷം ‘ഓണ പൂക്കളം’ സംഘടിപ്പിച്ചു. കോർപ്പറേഷൻ ഓഫീസിന് സമീപം നടന്ന പരിപാടി കെ ജയന്ത് എം എൽ എ ഉദ്ഘാടനം ചെയ്തു. അടുത്ത വർഷം മുതൽ നഗരത്തോട് ചേർന്നുള്ള മണ്ഡലത്തിലെ സന്നദ്ധ സംഘടനകളെ ഉൾപ്പെടുത്തി ഓണ പൂക്കള മത്സരത്തിൽ പങ്കാളിത്വം ഉറപ്പാക്കുമെന്ന് എം എൽ എ പറഞ്ഞു.
കൂട്ടായ്മ പ്രസിഡൻ്റ് പാലക്കണ്ടി മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുജീബ് കെൻസ, എൻ സി അബ്ദുള്ള കൊയ, കെ വി ഇസ്ഹാഖ്, ട്രഷറർ കെ ഇ മനോഹർ, ആർ ജയന്ത് കുമാർ, വികെ ജയലക്ഷ്മി പ്രസംഗിച്ചു. ഓണക്കോടി സമ്മാനിച്ചു. പായസ വിതരണവും നടത്തി.



