Techno
14 ദിവസം വരെ ബാറ്ററി ലൈഫ്; പുതിയ സ്മാര്‍ട്ട് വാച്ചുകളുമായി ആമസ്ഫിറ്റ്
60 കായിക ഇനങ്ങള്‍ക്ക് സഹായകരമാകുന്ന രീതിയിലാണ് ഇവയുടെ നിര്‍മാണം.

ന്യൂഡല്‍ഹി | ആമസ്ഫിറ്റ് ബിപ് 3, പ്രോ സ്മാര്‍ട്ട് വാച്ചുകള്‍ രാജ്യവിപണിയിലെത്തി. ജി പി എസിലാണ് ഇവ രണ്ടും തമ്മില്‍ വ്യത്യാസമുള്ളത്. നാല് സാറ്റലൈറ്റ് പൊസിഷനിംഗ് സിസ്റ്റമാണ് പ്രോയിലുള്ളത്. ഇതിലൂടെ ധരിക്കുന്നയാളുടെ ചലനങ്ങള്‍ അതീവ കൃത്യതയോടെ നിരീക്ഷിക്കാനാകും.
3,499 രൂപയാണ് ആമസ്ഫിറ്റ് ബിപ് 3യുടെത്. പ്രോയുടെ വില പുറത്തുവിട്ടിട്ടില്ല. രണ്ട് മോഡലുകളുടെയും മറ്റ് സവിശേഷതകള്‍ ഒരുപോലെയാണ്. പ്ലാസ്റ്റിക് ബോട്ടം കേസ്, സിംഗിള്‍ ക്രൗണ്‍, 1.69 ടി എഫ് ടി ഡിസ്‌പ്ലേ, 2.5ഡി ടെംപേഡ് ഗ്ലാസ്, ആന്റി ഫിംഗര്‍പ്രിന്റ് കോട്ടിംഗ് സുരക്ഷ, സിലിക്കണ്‍ സ്ട്രാപ് എന്നിവയുമുണ്ട്.
ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ അടക്കം 60 കായിക ഇനങ്ങള്‍ക്ക് സഹായകരമാകുന്ന രീതിയിലാണ് ഇവയുടെ നിര്‍മാണം. ഹൃദയസ്പന്ദന നിരീക്ഷണം, രക്തത്തിലെ ഓക്‌സിജന്‍ വിലയിരുത്തല്‍, ഉത്കണ്ഠ- ഉറക്കം നിരീക്ഷിക്കല്‍, ബ്രീത്തിംഗ് എക്‌സര്‍സൈസ്, സ്ത്രീകളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ നിരീക്ഷിക്കല്‍ എന്നിവയെല്ലാം ഇവയുടെ സവിശേഷതകളാണ്.