Uae
ബേങ്കുകൾ ഒ ടി പി നിർത്തലാക്കുന്നു; ആപ്പ് വഴി ഇടപാടുകൾ പ്രമാണീകരിക്കാം
യു എ ഇ സെൻട്രൽ ബേങ്കിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റം.

അബൂദബി| യു എ ഇയിൽ പ്രവർത്തിക്കുന്ന ബേങ്കുകൾ ജൂലൈ 25 വെള്ളിയാഴ്ച മുതൽ ആഭ്യന്തര, അന്തർദേശീയ ഇലക്ട്രോണിക് ഇടപാടുകൾക്കും സാമ്പത്തിക കൈമാറ്റങ്ങൾക്കുമായി എസ് എം എസ് അല്ലെങ്കിൽ ഇ-മെയിൽ വഴി ഒറ്റത്തവണ പാസ്്വേഡുകൾ (ഒ ടി പി) അയക്കുന്നത് ക്രമേണ നിർത്തലാക്കും. പകരം, സ്മാർട്ട് മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഈ ഇടപാടുകൾ പ്രാമാണീകരിക്കുന്ന രീതിയിലേക്ക് മാറും. യു എ ഇ സെൻട്രൽ ബേങ്കിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റം.
“ആപ്പ് വഴി പ്രാമാണീകരണം’ എന്ന രീതി തിരഞ്ഞെടുത്ത് ഉപഭോക്താക്കൾക്ക് ഇനി സ്മാർട്ട് ആപ്ലിക്കേഷൻ വഴി എളുപ്പത്തിൽ ഇലക്ട്രോണിക് ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയുമെന്ന് വ്യക്തമാക്കുന്ന അറിയിപ്പുകൾ ഉടൻ നൽകിത്തുടങ്ങും.
---- facebook comment plugin here -----