Connect with us

Kerala

സംസ്ഥാനത്ത് ഇന്ന് ബേങ്ക് പണിമുടക്ക്

ഇന്ന് പണിമുടക്കും അടുത്ത ദിവസം നാലാം ശനിയാഴ്ചയും തുടര്‍ന്നു ഞായറാഴ്ചയും വരുന്നതോടെ മൂന്നു ദിവസം ബേങ്കുകള്‍ അടഞ്ഞുകിടക്കും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് ബേങ്ക് പണിമുടക്ക് . സമരം ചെയ്യുന്ന സിഎസ്ബി ബേങ്ക് ജീവനക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് പണിമുടക്കുന്നത്. സഹകരണ, ഗ്രാമീണ ബേങ്ക് ജീവനക്കാര്‍ ഉള്‍പ്പെടെ പണിമുടക്കില്‍ പങ്കെടുക്കും. ഇതോടെ സംസ്ഥാനത്തെ ബേങ്കിംഗ് രംഗം ഇന്ന് പൂര്‍ണമായും നിശ്ചലമാകും. റിസര്‍വ് ബേങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും താത്ക്കാലിക നിയമനം നിര്‍ത്തലാക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൃശൂര്‍ ആസ്ഥാനമായ സിഎസ്ബി ബേങ്ക് ജീവനക്കാര്‍ സമരം നടത്തുന്നത്.

ബേങ്ക് കാനഡ ആസ്ഥാനമായിട്ടുള്ള ഫെയര്‍ഫാക്‌സ് കമ്പനി ഏറ്റെടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. പെന്‍ഷന്‍ നിഷേധിക്കുന്നതിനു കള്ളക്കേസുകള്‍ കൊടുക്കുകയും നിര്‍ബന്ധിത പിരിച്ചുവിടല്‍ നടപ്പാക്കുകയും ചെയ്‌തെന്നാണ് ജീവനക്കാരുടെ ആരോപണം. മാസങ്ങളായി തുടരുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ചാണ് സംയുക്ത സമര സമിതിയുടെ സംസ്ഥാന വ്യാപക പണിമുടക്ക്. ഇന്ന് പണിമുടക്കും അടുത്ത ദിവസം നാലാം ശനിയാഴ്ചയും തുടര്‍ന്നു ഞായറാഴ്ചയും വരുന്നതോടെ മൂന്നു ദിവസം ബേങ്കുകള്‍ അടഞ്ഞുകിടക്കും