Connect with us

Bahrain

ഇറാന്റെ 86 മിസൈലുകളും 148 ഡ്രോണുകളും തകര്‍ത്തു : ബഹ്‌റൈന്‍ ജനറല്‍ കമാന്‍ഡ്

തുടര്‍ച്ചയായ ഇറാനിയന്‍ ആക്രമണങ്ങളെ നേരിടാന്‍ ബഹ്റൈന്‍ പ്രതിരോധ സേന സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി

Published

|

Last Updated

മനാമ |  ബഹ്റൈനില്‍ ഇറാന്‍ നടത്തുന്ന ആക്രമണം ആരംഭിച്ചതു മുതല്‍ വിവിധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള 86 മിസൈലുകളും 148 ഡ്രോണുകളും നശിപ്പിച്ചതായി ബഹ്റൈന്‍ പ്രതിരോധ സേനയുടെ ജനറല്‍ കമാന്‍ഡ് വിശദീകരിച്ചു.തുടര്‍ച്ചയായ ഇറാനിയന്‍ ആക്രമണങ്ങളെ നേരിടാന്‍ ബഹ്റൈന്‍ പ്രതിരോധ സേന സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി

നിലവിലെ സാഹചര്യത്തില്‍ എല്ലാവരും വീടുകളില്‍ തന്നെ തുടരാനും അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തുപോകരുതെന്നും ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് നിര്‍ദ്ദേശിച്ചു. സംശയാസ്പദമായ വസ്തുക്കളില്‍ നിന്നും പൂര്‍ണ്ണമായും അകന്നു നില്‍ക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

സൈനിക പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിക്കാതിരിക്കുക, യുദ്ധ അവശിഷ്ട സ്ഥലങ്ങളുടെ ഫോട്ടോകള്‍ എടുക്കുന്നത് ഒഴിവാക്കുക, കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക എന്നിവയുടെ പ്രാധാന്യവും പ്രസ്താവനയില്‍ വ്യക്തമാക്കി . ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് മാത്രം വിവരങ്ങള്‍ നേടേണ്ടതിന്റെയും, വിവരങ്ങള്‍, അലേര്‍ട്ടുകള്‍, മുന്നറിയിപ്പുകള്‍ എന്നിവയ്ക്കായി ഔദ്യോഗിക, സര്‍ക്കാര്‍ മാധ്യമങ്ങളെ പിന്തുടരേണ്ടതിന്റെയും ആവശ്യകതയും പ്രസ്താവനയിലുണ്ട്.

സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിടാന്‍ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും യുഎന്‍ ചാര്‍ട്ടറിന്റെയും നഗ്‌നമായ ലംഘനമാണെന്നും,ഇത്തരം വിവേചനരഹിതമായ ആക്രമണങ്ങള്‍ പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും ജനറല്‍ കമാന്‍ഡ് വ്യക്തമാക്കി

 

Latest