Connect with us

Bahrain

ബഹ്റൈന്‍ വ്യോമാതിര്‍ത്തി വീണ്ടും തുറന്നു

വിമാന സര്‍വീസുകള്‍ പുനസ്ഥാപിക്കപ്പെടുന്നതോടെ ഒരു മാസക്കാലത്തിലേറെയായി അടഞ്ഞു കിടന്ന ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം ഇനി സാധാരണ നിലയിലാകും

Published

|

Last Updated

മനാമ |  യുദ്ധ സാഹചര്യത്തില്‍ ഒരുമാസക്കാലമായി അടഞ്ഞുകിടന്ന ബഹ്റൈന്‍ വ്യോമാതിര്‍ത്തി വീണ്ടും തുറന്നു. ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

വിമാന സര്‍വീസുകള്‍ പുനസ്ഥാപിക്കപ്പെടുന്നതോടെ ഒരു മാസക്കാലത്തിലേറെയായി അടഞ്ഞു കിടന്ന ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം ഇനി സാധാരണ നിലയിലാകും. പ്രവാസികളടക്കമുള്ളവര്‍ക്ക് ഏറെ ആശ്വാസം പകരുന്ന വാര്‍ത്തയാണിത്. മേഖലയിലെ സമീപകാല സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയായി വ്യോമപാത അടച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളെല്ലാം നിലച്ചത് അടിയന്തിരമായി യാത്ര ചെയ്യേണ്ട പ്രവാസികളെ ഏരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് കൊടുത്ത് സൗദി അറേബ്യയിലെ ദമ്മാം വഴി യാത്ര ചെയ്യേണ്ട അവസ്ഥയായിരുന്നു യാത്രക്കാര്‍ക്ക്.

 

Latest