Connect with us

Kozhikode

ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളനം 17ന്; വളണ്ടിയര്‍ സംഗമം നാളെ

പതിനായിരങ്ങള്‍ സംബന്ധിക്കുന്ന ബദ്‌റുല്‍ കുബ്‌റാ ആത്മീയ സമ്മേളനം മാര്‍ച്ച് 17ന് രാവിലെ 10 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ വരെയാണ് നടക്കുന്നത്.

Published

|

Last Updated

നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ റമസാന്‍ 17-ാം രാവില്‍ നടക്കുന്ന ബദ്‌റുല്‍ കുബ്‌റാ ആത്മീയ സമ്മേളനത്തിന്റെ വളണ്ടിയര്‍ സംഗമം നാളെ (08-03-2025, ശനി) നടക്കും. പതിനായിരങ്ങള്‍ സംബന്ധിക്കുന്ന ബദ്‌റുല്‍ കുബ്‌റാ ആത്മീയ സമ്മേളനം മാര്‍ച്ച് 17ന് രാവിലെ 10 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ വരെയാണ് നടക്കുന്നത്.

സമ്മേളനത്തിന്റെ വിജയത്തിനായി 1001 വളണ്ടിയര്‍മാരാണ് സേവനം ചെയ്യുന്നത്. ഇവര്‍ക്കാവശ്യമായ പരിശീലനവും കൂടിയാലോചനയും വളണ്ടിയര്‍ സംഗമത്തില്‍ നടക്കും. നാളെ വൈകിട്ട് നാലിന് ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് സംഗമം.

സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, അലവി സഖാഫി കായലം, ബി സി ലുഖ്മാന്‍ ഹാജി, ഡോ. അബ്ദുസ്സലാം മുഹമ്മദ്, അഡ്വ. തന്‍വീര്‍ ഉമര്‍, സാബിത്ത് അബ്ദുല്ല സഖാഫി, സയ്യിദ് സകരിയ്യ അടിവാരം, ഉസ്മാന്‍ വള്ളിയാട് സംഗമത്തില്‍ പ്രസംഗിക്കും.

 

---- facebook comment plugin here -----

Latest