Connect with us

Kerala

ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളനം ബുധനാഴ്ച നോളജ് സിറ്റിയില്‍

പതിനായിരങ്ങള്‍ ഗ്രാന്‍ഡ് ഇഫ്താറിന് ജാമിഉല്‍ ഫുതൂഹിലെത്തും.

Published

|

Last Updated

നോളജ് സിറ്റി | ബദ്‌റുല്‍ കുബ്റാ ആത്മീയ സമ്മേളനത്തിനായി പതിനായിരങ്ങള്‍ ബുധനാഴ്ച (27-03-2024) മര്‍കസ് നോളജ് സിറ്റിയിലെത്തും. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ഗ്രാന്‍ഡ് ഇഫ്താറില്‍ 25,000ത്തോളം പേര്‍ സംബന്ധിക്കും. ജാമിഉല്‍ ഫുതൂഹ് അങ്കണത്തിലും പരിസരത്തുമായി ഒരുമിച്ചിരുന്ന് നോമ്പ് തുറക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ് സംഘാടകര്‍. ഇത് രാജ്യത്തെ തന്നെ ഏറ്റവും വലിയ നോമ്പ് തുറകളിലൊന്നായി മാറുമെന്ന് സംഘാടകര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ഉച്ചക്ക് രണ്ടിന് നടക്കുന്ന ബദ്‌രീയം സെഷന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. സുലൈമാന്‍ ഫൈസി കിഴിശ്ശേരി വിഷയാവതരണം നടത്തും. അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, പി ഹസന്‍ മുസ്‌ലിയാര്‍ വയനാട്, ബാവ മുസ്‌ലിയാര്‍ കോടമ്പുഴ സംബന്ധിക്കും. തുടര്‍ന്ന്, ഫോക്‌ലോര്‍ അവാര്‍ഡ് ജേതാവ് അശ്റഫ് സഖാഫി പുന്നത്ത്, ഡോ. കെ സി അബ്ദുര്‍റഹ്മാന്‍ ഹികമി എന്നിവരുടെ നേതൃത്വത്തില്‍ ബദ്‌ര്‍ കിസ്സ പാടിപ്പറയല്‍ നടക്കും.

വൈകിട്ട് 4.30ന് നടക്കുന്ന മഹ്ളറത്തുല്‍ ബദ്‌രിയ്യ വാര്‍ഷിക സംഗമത്തിന് സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തന്നൂര്‍ നേതൃത്വം നല്‍കും. സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി, സയ്യിദ് ശാഫീ ബാ അലവി വളപട്ടണം, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, അബ്ദുസ്സലാം മുസ്‌ലിയാര്‍ ദേവര്‍ഷോല സന്നിഹിതരാകും.

നോമ്പ് തുറയുടെ തൊട്ടുമുമ്പായി നടക്കുന്ന ‘സാഅത്തുല്‍ ഇജാബ’ പ്രത്യേക പ്രാര്‍ഥനാ മജ്‌ലിസില്‍ സയ്യിദ് ഫള്ല്‍ കോയമ്മ അല്‍ബുഖാരി എട്ടിക്കുളം പ്രാര്‍ഥന നടത്തും. ഗ്രാന്‍ഡ് ഇഫ്താറിന് ശേഷം നടക്കുന്ന തഅ്ജീലുല്‍ ഫുതൂഹ് മജ്‌ലിസിന് സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി നേതൃത്വം നല്‍കും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ഥന നടത്തും. സയ്യിദ് ജലാലുദ്ധീന്‍ ജീലാനി അസ്സഖാഫി വൈലത്തൂര്‍, സയ്യിദ് അബ്ദുസ്സ്വബൂര്‍ ബാഹസന്‍ അവേലം, ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സംബന്ധിക്കും.

രാത്രി എട്ടോടെ ആരംഭിക്കുന്ന തറാവീഹ്, വിതര്‍ നിസ്‌കാരങ്ങള്‍ക്ക് ലോക പ്രശസ്ത ഖാരിഉകള്‍ നേതൃത്വം നല്‍കും. തറാവീഹാനന്തരം ആരംഭിക്കുന്ന പ്രാര്‍ഥനാ സംഗമത്തില്‍ സയ്യിദ് അലി ബാഫഖീഹ് പ്രാരംഭ പ്രാര്‍ഥന നടത്തും. തുടര്‍ന്ന്, പതിനായിരങ്ങള്‍ ഒരുമിച്ച് അസ്മാഉല്‍ ബദ്റും ബദര്‍ മൗലിദും പാരായണം ചെയ്യും. ഹാഫിള് സ്വാദിഖലി ഫാളിലി ഗൂഢല്ലൂര്‍ നേതൃത്വം നല്‍കും.

സമസ്ത ട്രഷറര്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നടക്കുന്ന സമാപന ആത്മീയ സമ്മേളനം സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. പി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പൊന്മള, സയ്യിദ് ത്വാഹ സഖാഫി കുറ്റ്യാടി, ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും.

സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപ്പറമ്പ്, സയ്യിദ് ഇസ്മാഈല്‍ അല്‍ബുഖാരി കടലുണ്ടി, സയ്യിദ് ഹബീബുറഹ്‌മാന്‍ അല്‍ബുഖാരി കടലുണ്ടി, അബ്ദുല്‍ ഫത്താഹ് തങ്ങള്‍ അവേലം, അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, ഒ കെ അബ്ദുറശീദ് മുസ്‌ലിയാര്‍ ഒതുക്കുങ്ങല്‍, അബ്ദുന്നാസിര്‍ അഹ്സനി ഒളവട്ടൂര്‍, അബ്ദുല്‍ ഖാദര്‍ മദനി കല്‍ത്തറ സംബന്ധിക്കും. സയ്യിദ് അബ്ദുറഹ്‌മാന്‍ ഇമ്പിച്ചിക്കോയ അല്‍ ബുഖാരി ബായാര്‍ സമാപന പ്രാര്‍ഥന നിര്‍വഹിക്കും.