Connect with us

attappadi child death

'നന്മയുള്ള ലോകമേ.. എന്നും മനുഷ്യനാകണം..' എന്ന പാട്ടു പാടിയാൽ ശിശുമരണങ്ങൾ അവസാനിക്കില്ല'

സഖാക്കളുടെ രാഷ്ട്രീയ ഇടപെടൽ ആണ് ഇതിന്റെ എല്ലാം പിന്നിൽ നടക്കുന്നത് എന്ന് കോളനി നിവാസികൾ ശക്തമായി ആരോപിക്കുന്നു.

Published

|

Last Updated

ഗർഭിണികൾക്ക് വേണ്ടിയുള്ള ഒരു പാക്കേജും ഇതുവരെ അട്ടപ്പാടിയിൽ കൃത്യമായി നടപ്പായിട്ടില്ലെന്നും മരണപ്പെട്ട കുട്ടികളുടെ അമ്മമാർക്ക് ഗർഭകാലത്തോ അതിനുശേഷമോ ഒരു പോഷകാഹാരവും ചികിത്സയും ലഭിച്ചിട്ടില്ലെന്നും കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ.  കോളനി നിവാസികൾക്ക് കോഴിക്കോട്, പെരിന്തൽമണ്ണ, തൃശൂർ മെഡിക്കൽ കോളേജുകളാണ് ആശ്രയമായി ഉള്ളത്. എന്നാൽ അവിടേയ്ക്ക് അത്യാവശ്യമായി എത്തിച്ചേരുന്നതിന് വേണ്ട ആംബുലൻസ് സൗകര്യമില്ല. സ്വകാര്യ ആശുപത്രികളുടെ ആംബുലൻസിന് 35 ലക്ഷം രൂപ വാടക കൊടുക്കുന്ന സർക്കാർ സ്വന്തമായി ഒരു ആംബുലൻസ് സൗകര്യം ഇതുവരെ ഏർപ്പെടുത്തിയിട്ടില്ല എന്ന് പറയുമ്പോൾ തന്നെ അവഗണന നമുക്ക് വ്യക്തമാകുന്നുണ്ട്. സഖാക്കളുടെ രാഷ്ട്രീയ ഇടപെടൽ ആണ് ഇതിന്റെ എല്ലാം പിന്നിൽ നടക്കുന്നത് എന്ന് കോളനി നിവാസികൾ ശക്തമായി ആരോപിക്കുന്നു.. ഭരണകൂടം മിഴി തുറക്കണം. രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

എന്തുകൊണ്ട് അട്ടപ്പാടിയിൽ ശിശുമരണം?

പ്രസവവും കുട്ടിയുടെ മരണവും കഴിഞ്ഞാണോ ആദിവാസി സ്ത്രീകൾക്കുള്ള പ്രസവ സഹായം നൽകേണ്ടത് ? വല്ലാത്ത ഒരു അവസ്ഥയാണ് ഇവിടെ !! അട്ടപ്പാടിയിൽ ശിശുമരണനിരക്ക് കൂടുവാൻ കാരണം എന്താണ് ?
ഗർഭിണികൾക്ക് വേണ്ടിയുള്ള ഒരു പാക്കേജും ഇതുവരെ അട്ടപ്പാടിയിൽ കൃത്യമായി നടപ്പായിട്ടില്ല. മരണപ്പെട്ട കുട്ടികളുടെ അമ്മമാർക്ക് ഗർഭകാലത്തോ അതിനുശേഷമോ ഒരു പോഷകാഹാരവും ചികിത്സയും ലഭിച്ചിട്ടില്ല.
കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റലാണ് അട്ടപ്പാടി നിവാസികളുടെ ഏക ആശ്രയകേന്ദ്രം. പക്ഷേ അവിടെ മതിയായ അടിസ്ഥാന സൗകര്യങ്ങളില്ല. കോളനി നിവാസികൾക്ക് കോഴിക്കോട്, പെരിന്തൽമണ്ണ, തൃശൂർ മെഡിക്കൽ കോളേജുകളാണ് ആശ്രയമായി ഉള്ളത്. എന്നാൽ അവിടേയ്ക്ക് അത്യാവശ്യമായി എത്തിച്ചേരുന്നതിന് വേണ്ട ആംബുലൻസ് സൗകര്യമില്ല.
സ്വകാര്യ ആശുപത്രികളുടെ ആംബുലൻസിന് 35 ലക്ഷം രൂപ വാടക കൊടുക്കുന്ന സർക്കാർ സ്വന്തമായി ഒരു ആംബുലൻസ് സൗകര്യം ഇതുവരെ ഏർപ്പെടുത്തിയിട്ടില്ല എന്ന് പറയുമ്പോൾ തന്നെ അവഗണന നമുക്ക് വ്യക്തമാകുന്നുണ്ട്.
ഈ ഒരു വർഷം കൊണ്ട് ഒമ്പത് ശിശു മരണങ്ങൾ അവിടെ ഉണ്ടായി. അതിൽ അഞ്ചു മരണങ്ങൾ ഉണ്ടായത് ഈ ഒരു മാസത്തിലാണ്. അതിന്റെ പശ്ചാത്തലത്തിൽ പട്ടികജാതി ഗോത്ര വർഗ്ഗ കമ്മീഷൻ പാലക്കാട് കളക്ടറോടും മറ്റ് ഉത്തരവാദിത്തപ്പെട്ടവരോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. പക്ഷേ എത്രകാലമായി ഇതെല്ലാം തുടങ്ങിയിട്ട്. എല്ലാ പ്രഖ്യാപനങ്ങളും കടലാസിലൊതുങ്ങും. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണം. സർക്കാരിന്റെ അനാസ്ഥ അവസാനിപ്പിക്കണം. ഇനിയൊരു മരണം ഉണ്ടാകരുത്.
അട്ടപ്പാടിയിലെ ശിശു മരണത്തിന് പ്രധാന കാരണം ഗർഭിണികൾക്കുള്ള പോഷകാഹാരക്കുറവാണ് എന്ന് എല്ലാവരും ഒരുപോലെ പറയുന്നു. ഗർഭിണികൾക്കും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ഉള്ള പോഷകാഹാര ജനനി ജന്മ രക്ഷാപദ്ധതി ആരാണ് അട്ടിമറിച്ചത് ? ഗർഭിണികൾക്ക് മൂന്നാം മാസം മുതൽ 18 മാസം വരെ തുടർച്ചയായി ലഭിക്കേണ്ട 2,000 രൂപ എന്തുകൊണ്ട് കൊടുക്കാൻ നമുക്ക് സാധിച്ചില്ല??.അപേക്ഷ കൊടുത്ത് പത്തുമാസമായി ഐടിഡിപിയുടെ വാതിൽക്കൽ കയറി ഇറങ്ങി നടക്കുന്നത് അല്ലാതെ ഇവർക്ക് പണം ലഭിക്കുന്നില്ല. ഐ ടി ഡി പി യുടെ തന്നെ കണക്ക് പ്രകാരം 560 ഉപഭോക്താക്കൾ അപേക്ഷ നൽകിയിട്ടുണ്ട്. ഒരു കോടി രൂപ പാസായിട്ടുണ്ട് എന്നും പറയുന്നു. പക്ഷേ എന്തുകൊണ്ട് പണം അവർക്ക് കൊടുക്കുന്നില്ല?
സഖാക്കളുടെ രാഷ്ട്രീയ ഇടപെടൽ ആണ് ഇതിന്റെ എല്ലാം പിന്നിൽ നടക്കുന്നത് എന്ന് കോളനി നിവാസികൾക്ക് ശക്തമായ ആരോപണം ഉണ്ട്. വഞ്ചനയുടെയും കബളിപ്പിക്കലിന്റെയും എണ്ണമറ്റ അനുഭവങ്ങൾ ഉള്ള അട്ടപ്പാടിയെ ശബ്ദ മുഖരിതമാക്കി കൊണ്ട് നന്മയുള്ള ലോകമേ.. എന്നും
മനുഷ്യനാകണം.. എന്നും പാട്ടു പാടിയാൽ ശിശുമരണങ്ങൾ അവസാനിക്കില്ല. ഭരണകൂടം മിഴി തുറക്കണം. രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കണം.

വി പി സജീന്ദ്രൻ. കെപിസിസി വൈസ് പ്രസിഡണ്ട്.