Connect with us

Kerala

യാത്രക്കിടെ സുഹൃത്തിന്റെ കുത്തേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു

ആലന്തറ ഉദിമൂട് ശിവാലയത്തില്‍ ഷിജു (44) ആണ് മരിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | വെഞ്ഞാറമൂട്ടില്‍ സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. ആലന്തറ ഉദിമൂട് ശിവാലയത്തില്‍ ഷിജു (44) ആണ് മരിച്ചത്. വെഞ്ഞാറമൂട് ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറായിരുന്നു. ഓട്ടോ യാത്രക്കിടെയാണ് ഷിജുവിന് കുത്തേറ്റത്. സംഭവത്തില്‍ കാരേറ്റ് മാമൂട് പിള്ള വീട്ടില്‍ പ്രഭാകരനെ (72) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ആറോടെ ആലന്തറ പെട്രോള്‍ പമ്പിന് സമീപത്താണ് സംഭവമുണ്ടായത്. ഓട്ടോയുടെ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന പ്രഭാകരന്‍ ഷിജുവിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് പോലീസാണ് ഷിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെ മരണപ്പെടുകയായിരുന്നു.

സുഹൃത്തുക്കളായ ഇവര്‍ ഒരുമിച്ച് മദ്യപിച്ച ശേഷം മടങ്ങുമ്പോള്‍ പ്രഭാകരന്‍ ധരിച്ചിരുന്ന സ്വര്‍ണ മാല നഷ്ടപ്പെട്ടിരുന്നു. മാല ഷിജുവിന്റെ കൈവശമുണ്ടെന്ന് ആരോപിച്ച് ഇരുവരും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് പ്രഭാകരന്‍, ഷിജുവിന്റെ ഓട്ടോയില്‍ കയറുകയും യാത്രക്കിടെ കുത്തിപ്പരുക്കേല്‍പ്പിക്കുകയുമായിരുന്നു.

Latest