National
രേഖകളില്ലാതെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമം; ചൈനീസ് പൗരന്‍ അറസ്റ്റില്‍
പൊലീസ് കസ്റ്റഡിയിലെ ചോദ്യം ചെയ്യലില്‍ ചൈനീസ് പൗരന് ഇന്ത്യയില്‍ താമസിച്ചതിന് സാധുവായ രേഖകളൊന്നുമില്ല

ലഖിംപൂര്‍ ഖേരി| ആവശ്യമായ രേഖകളൊന്നുമില്ലാതെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് ചൈനീസ് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് ഗൗരിഫന്ത മേഖലയില്‍ നിന്നാണ് ചൈനീസ് പൗരനെ അറസ്റ്റ് ചെയ്തതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആദിത്യ കുമാര്‍ പറഞ്ഞു.
പൊലീസ് കസ്റ്റഡിയിലെ ചോദ്യം ചെയ്യലില്‍ ചൈനീസ് പൗരന് ഇന്ത്യയില്‍ താമസിച്ചതിന് സാധുവായ രേഖകളൊന്നും ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിശദമായ അന്വേഷണത്തിന്ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
---- facebook comment plugin here -----