Alappuzha
ആലപ്പുഴയിൽ ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
ആലപ്പുഴ | ആലപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് പോവുകയായിരുന്നു വണ്ടാനം മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. തൃക്കുന്നപ്പുഴ പാനൂരിന് സമീപം ഇന്നലെ അർധരാത്രിയാണ് സംഭവം.
ബൈക്കിലെത്തിയ സംഘം യുവതിയെ കടന്നുപിടിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പോലീസ് പെട്രോൾ വാഹനം കണ്ടു പ്രതികൾ രക്ഷപ്പെട്ടു. പ്രതികൾക്കായി പോലീസ് അന്വേഷണം തുടങ്ങി.
---- facebook comment plugin here -----




