Connect with us

COGRESS ATTACK

കണ്ണൂരിലും തൃശ്ശൂരിലും കോഴിക്കോടും സി പി എം ഓഫീസുകള്‍ക്ക് നേരെ ആക്രമണം

കൃഷ്ണപ്പിള്ളയുടെ പ്രതിമ അടിച്ചുതകര്‍ത്ത് തോട്ടിലെറിഞ്ഞു; ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസെന്ന് സി പി എം

Published

|

Last Updated

കണ്ണൂര്‍ |  സംസ്ഥാനത്ത് കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍  ജില്ലകളിലെ മൂന്ന് സി പി എം ഓഫീസുകള്‍ക്ക് നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയും ഇന്ന് പുലര്‍ച്ചെയും നടന്ന ആക്രമണത്തില്‍ ഓഫീസുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു.

കണ്ണൂര്‍ കക്കാട് സി പി എം ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെയാണ് ആക്രമണം നടന്നത്. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. തൃശ്ശൂരില്‍  പുത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ ഇന്നലെ രാത്രിയാണ് ആക്രമണം. ഓഫീസിന് മുന്നിലുണ്ടായിരുന്ന പി കൃഷ്ണപ്പിള്ളയുടെ പ്രതിമ തോട്ടിലേക്ക് വലിച്ചെറിഞ്ഞു. പ്രതിമ അടിച്ചു തകര്‍ത്തതിന് ശേഷമാണ് തോട്ടിലേക്കെറിഞ്ഞിരിക്കുന്നത്. സംഭവ സമയത്ത് ആരും ഓഫീസിലുണ്ടായിരുന്നില്ല.

കോഴിക്കോട് പേരാമ്പ്രിലാണ് സി പി എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ടത്. ഇവിടെയും ഓഫീസിന് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മൂന്നിടത്തും ആക്രമണം നടത്തിയത് കോണ്‍ഗ്രസാണെന്ന് സി പി എം ആരോപിച്ചു. അതത് സ്ഥലങ്ങളിലെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.