Kerala
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം: നിലപാട് കടുപ്പിച്ച് ഹൈക്കോടതി
ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണ പരാതികളിൽ ഡി ജി പി തന്നെ ഇടപെടണമെന്നും കോടതി ആവശ്യപ്പെട്ടു.
കൊച്ചി | ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സർക്കാറിന് നിർദേശം നൽകി ഹൈക്കോടതി. ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണ പരാതികളിൽ ഡി ജി പി തന്നെ ഇടപെടണമെന്നും കോടതി നിർദേശിച്ചു. കൊവിഡ് ചികില്‍സാ നിരക്കുമായി ബന്ധപ്പെട്ടുള്ള കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഇടപെടൽ.
ആക്രമണങ്ങളില്‍ എഫ്ഐആർ രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ലെന്ന് സ്വകാര്യ ആശുപത്രികള്‍ കോടതിയെ അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് കേരളത്തില്‍ ജാമ്യമില്ലാ കുറ്റമാണ്. മൂന്നുവര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.
പക്ഷേ പലപ്പോഴും ഇത്തരം കേസുകളിലെ പ്രതികള്‍ക്കെതിരെ കാര്യമായ നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്. ഇക്കാര്യത്തിൽ പലപ്പോഴും പോലീസ് ഒത്തുകളിക്കുന്നതായും വിമർശമുയരുന്നുണ്ട്.



