Eranakulam
ദുരന്തമാണ് നാസ്തികത: എറണാകുളത്ത് ചർച്ചയും തുറന്ന സംവാദവും
ഏപ്രിൽ 14 ഞായറാഴ്ച എറണാകുളം ടൗൺഹാളിലാണ് പരിപാടി

കൊച്ചി | ദുരന്തമാണ് നാസ്തികത എന്ന വിഷയത്തിൽ റാഷ്ണാൽ ക്ലബ്ബിന് കീഴിൽ ചർച്ചയും തുറന്ന സംവാദം സംഘടിപ്പിക്കും. ഏപ്രിൽ 14 ഞായറാഴ്ച എറണാകുളം ടൗൺഹാളിലാണ് പരിപാടി. രാവിലെ 9:30 മുതൽ വൈകിട്ട് 6:30 വരെ നടക്കുന്ന പരിപാടിയിൽ 11 സെഷനുകൾ നടക്കും. നവനാസ്തികരും ലിബറൽ വാദികളും നിരന്തരമായി സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്ന വിവിധ വിഷയങ്ങളാണ് ഇതിൽ ചർച്ചക്കെടുക്കുക.
നാസ്തികത യുക്തിവിരുദ്ധം, നാസ്തികത ശാസ്ത്രവിരുദ്ധം, നാസ്തികത ധാർമികവിരുദ്ധം, ഇസ്ലാം ധൈഷണികം, ഇസ്ലാം മാനവികം, ഇസ്ലാമും ശാസ്ത്രവും എന്നീ വിഷയങ്ങളിൽ കേരളത്തിലെ പ്രഗൽഭരായ പണ്ഡിതരും നിരീക്ഷകരും സംസാരിക്കും.
നാസ്തികത v/s ഇസ്ലാം എന്ന വിഷയത്തിൽ നടക്കുന്ന തുറന്ന സംവാദത്തിന് ദീർഘകാലം നാസ്തികനായി പിന്നീട് ഇസ്ലാം മതത്തിലേക്ക് തിരിച്ചുവന്ന അയ്യൂബ് പി എം, പ്രമുഖ പണ്ഡിതരായ
ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി, മുഹിയുദ്ദീൻ സഅദി കൊട്ടുകര, സജീർ ബുഖാരി, സഫീർ താനാളൂർ, മുഹമ്മദ് ഫാരിസ് പി യു എന്നിവർ നേതൃത്വം നൽകും.