First Gear
ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി12 ഇന്ത്യയിലെത്തി;വില 4.59 കോടി രൂപ
വാഹനത്തില്‍ കൂടുതല്‍ ശക്തമായ 4.0-ലിറ്റര്‍ വി8 എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹി| ബ്രിട്ടീഷ് അള്‍ട്രാ ലക്ഷ്വറി സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍. കമ്പനി ഇപ്പോള്‍ ലോകത്തിലെ ആദ്യത്തെ സൂപ്പര്‍ ടൂറര്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി12 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡിബി11 ന്റെ പിന്‍ഗാമിയായാണ് പുതിയ മോഡല്‍ എത്തുന്നത്. വാഹനത്തില്‍ കൂടുതല്‍ ശക്തമായ 4.0-ലിറ്റര്‍ വി8 എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്. ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി12 ന് 4.0 ലിറ്റര്‍ വി8 ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ് കരുത്ത് പകരുന്നത്. അത് പരമാവധി 670ബിഎച്ച്പി കരുത്തും 800എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.
പുതിയ മോഡല്‍ കാര്‍ ജിടി, സ്‌പോര്‍ട്, സ്‌പോര്‍ട് പ്ലസ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. 4.59 കോടി രൂപ യാണ് വാഹനത്തിന്റെ വില. വാഹനത്തിന്റെ ക്യാബിനില്‍ എല്ലാ കോണുകളിലും ലെതര്‍ ട്രീറ്റ്മെന്റോടുകൂടിയ ഡ്യുവല്‍-ടോണ്‍ ഇന്റീരിയര്‍ സ്‌കീമാണ് വരുന്നത്.