Connect with us

Kerala

അധ്യാപകനെതിരെ കൈയേറ്റം: നാല് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

Published

|

Last Updated

തിരുവനന്തപുരം | ചെമ്പഴന്തി എസ് എന്‍ കോളജില്‍ അധ്യാപകനെ കൈയേറ്റം ചെയ്ത നാല് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. കോളജ് കൗണ്‍സില്‍ യോഗമാണ് അച്ചടക്ക നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. സസ്‌പെന്‍ഷന്‍ ഉത്തരവ് നാളെ പുറത്തിറങ്ങും.

നാല് പേരുമായി കോളജ് കാമ്പസില്‍ ബൈക്ക് കയറ്റിയത് ചോദ്യം ചെയ്തതിനാണ് അധ്യാപകനായ ബിജുവിനെ വിദ്യാര്‍ഥികള്‍ കൈയേറ്റം ചെയ്തത്. എസ് എഫ് ഐ പ്രവര്‍ത്തകരാണ് അധ്യാപകനെ ആക്രമിച്ചതെന്നാണ് വിവരം. ഇവര്‍ ഒളിവിലാണ്.

ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം, അധ്യാപകന്‍ ശരീരത്തിന്റെ നിറം പറഞ്ഞ് കളിയാക്കി എന്നാരോപിച്ച് വിദ്യാര്‍ഥികളില്‍ ഒരാളം കഴക്കൂട്ടം സ്റ്റേഷനില്‍ നല്‍കിയ പരാതിയും പോലീസിനു മുമ്പിലുണ്ട്.

 

Latest