Connect with us

Kerala

ജോജു ജോര്‍ജിനെതിരായ കൈയേറ്റവും 'ഗുണ്ടാ' പരാമര്‍ശവും; ശക്തമായി പ്രതിഷേധിച്ച് ബി ഉണ്ണികൃഷ്ണന്‍

Published

|

Last Updated

കൊച്ചി | നടന്‍ ജോജു ജോര്‍ജിന്റെ വാഹനം കോണ്‍ഗ്രസ് സമരക്കാര്‍ തല്ലിത്തകര്‍ത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് ഫെഫ്ക പ്രസിഡന്റും നിര്‍മാതാവുമായ ബി ഉണ്ണികൃഷ്ണന്‍. നടപടി ഒരുതരത്തിലും ന്യായീകരിക്കാനാകില്ല. കലാകാരനെ ഗുണ്ട എന്ന് വിളിച്ച കെ പി സി സി പ്രസിഡന്റെ പരാമര്‍ശം തികച്ചും പ്രതിഷേധാര്‍ഹമാണെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

സമീപത്തുണ്ടായിരുന്ന വാഹനത്തിലെ രോഗിയുടെ അവസ്ഥ ചൂണ്ടിക്കാണിക്കാനാണ് ജോജു ശ്രമിച്ചത്. ഇങ്ങനെയൊരു പ്രശ്‌നത്തില്‍ ഇടപെടുമ്പോള്‍ അത് വൈകാരികമായിപ്പോകും. ഇത്തരം ഘട്ടങ്ങളില്‍ വാക്കേറ്റമുണ്ടാകുന്നതും സ്വാഭാവികമാണ്. രണ്ട് കാര്യങ്ങളില്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. ഒന്ന് അദ്ദേഹത്തിന്റെ വാഹനം തല്ലിത്തകര്‍ത്തതില്‍. രണ്ട് ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിന്റെ മനസ് കീഴടക്കിയ കലാകാരനെ ഗുണ്ട എന്ന് കെ പി സി സി പ്രസിഡന്റ് വിശേഷിപ്പിച്ചതില്‍. ആ പ്രതിഷേധം ഞങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം പ്രതിപക്ഷ നേതാവിനോട് സംസാരിച്ചു. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട് ജോജുവിനെ വിളിക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചതായും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest