Connect with us

National

നിയമസഭാ തിരഞ്ഞെടുപ്പ് 2026: അസമിലും പുതുച്ചേരിയിലും വോട്ടിംഗ് പൂർത്തിയായി; റെക്കോർഡ് പോളിംഗ്

അസമിൽ 84.42 ശതമാനവും പുതുച്ചേരിയിൽ 86.92 ശതമാനവുമാണ് അഞ്ച് മണി വരെയുള്ള പോളിംഗ് നില.

Published

|

Last Updated

ന്യൂഡൽഹി | 2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തോടൊപ്പം പോളിംഗ് നടന്ന അസം സംസ്ഥാനത്തും പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തും വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയായി. വൈകുന്നേരം അഞ്ച് മണി വരെയുള്ള കണക്കുകൾ പ്രകാരം ഇരുവിടങ്ങളിലും റെക്കോർഡ് പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അസമിൽ 84.42 ശതമാനവും പുതുച്ചേരിയിൽ 86.92 ശതമാനവുമാണ് അഞ്ച് മണി വരെയുള്ള പോളിംഗ് നില.

അസമിലെ 126 മണ്ഡലങ്ങളിലേക്കും പുതുച്ചേരിയിലെ 30 മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. അസമിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ബി ജെ പി സഖ്യം (എൻ ഡി എ) മൂന്നാം തവണയും അധികാരം പ്രതീക്ഷിക്കുമ്പോൾ, ഗൗറവ് ഗോഗോയിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സഖ്യം ശക്തമായ തിരിച്ചുവരവിനാണ് ശ്രമിക്കുന്നത്. അസമിൽ 31,490 പോളിംഗ് സ്റ്റേഷനുകളിലായി 2.5 കോടി വോട്ടർമാരാണ് ജനവിധി രേഖപ്പെടുത്തിയത്.

പുതുച്ചേരിയിൽ മുഖ്യമന്ത്രി എൻ രംഗസ്വാമിയുടെ നേതൃത്വത്തിലുള്ള എ ഐ എൻ ആർ സി – ബി ജെ പി സഖ്യവും കോൺഗ്രസ് – ഡി എം കെ സഖ്യവും തമ്മിലാണ് പ്രധാന മത്സരം. ഇതിനുപുറമെ നടൻ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി വി കെ) മത്സരരംഗത്തുള്ളത് പോരാട്ടം കടുപ്പിച്ചു. പുതുച്ചേരിയിൽ 9.5 ലക്ഷം വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.

രണ്ടിടങ്ങളിലും കനത്ത സുരക്ഷാ ക്രമീകരണങ്ങളും ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു. വോട്ടെടുപ്പ് പൂർത്തിയായതോടെ വോട്ടിംഗ് യന്ത്രങ്ങൾ വരണാധികാരികൾ സീൽ ചെയ്ത് സ്ട്രോങ്ങ് റൂമുകളിലേക്ക് മാറ്റി. കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട് തിരഞ്ഞെടുപ്പ് ഫലങ്ങൾക്കൊപ്പം മെയ് നാലിനായിരിക്കും അസമിലെയും പുതുച്ചേരിയിലെയും വോട്ടെണ്ണൽ നടക്കുക.

Summary:

The assembly elections for Assam and Puducherry were held on April 9, 2026, witnessing high voter participation. Assam recorded a turnout of 84.42%, while Puducherry saw a massive 86.92% polling by 5 PM. The political fate of 126 seats in Assam and 30 seats in Puducherry will be officially declared on May 4.

---- facebook comment plugin here -----

Latest