Kerala
15 കാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസില്‍ അസം സ്വദേശി പിടിയില്‍
നല്ലളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന പതിനഞ്ചുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ ശേഷം മറ്റൊരാള്‍ക്ക് വില്‍ക്കുകയായിരുന്നു

കോഴിക്കോട് | കേരളത്തില്‍ താമസിക്കുകയായിരുന്ന ബംഗാള്‍ സ്വദേശിനിയായ പതിനഞ്ചുകാരിയെ രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് തട്ടിക്കൊണ്ടുപോയി വിറ്റ കേസില്‍ അസം സ്വദേശി പിടിയില്‍. ഇതോടെ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളുടെ എണ്ണം മൂന്നായി.
അസം സ്വദേശി ലാല്‍ ചാന്‍ ഷേക്കിനെയാണ് നല്ലളം പോലീസ് അറസ്റ്റ് ചെയ്തത്. 2023നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നല്ലളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന പതിനഞ്ചുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ ശേഷം മറ്റൊരാള്‍ക്ക് വില്‍ക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി.
കേസിലെ ഒന്നാം പ്രതി സീദുല്‍ ഷെയ്ക്കിനെ മെയിലാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മൂന്നാം പ്രതി രക്ഷപ്പെടാന്‍ നോക്കിയിരുന്നെങ്കിലും ഒടുവില്‍ പിടിയിലായിരുന്നു.