Connect with us

Ongoing News

ഏഷ്യന്‍ ഗെയിംസ് ഗോള്‍ഫ്: ഇന്ത്യക്ക് വെള്ളി

അതിഥി അശോകാണ് വനിതകളുടെ വ്യക്തിഗത വിഭാഗത്തില്‍ രാജ്യത്തിനായി വെള്ളി നേടിയത്.

Published

|

Last Updated

ഹാങ്ചൗ | ഏഷ്യന്‍ ഗെയിംസ് ഗോള്‍ഫില്‍ ഇന്ത്യക്ക് വെള്ളി. അതിഥി അശോകാണ് രാജ്യത്തിനായി വെള്ളി നേടിയത്. വനിതകളുടെ വ്യക്തിഗത വിഭാഗത്തിലാണ് നേട്ടം. ടീം ഇനത്തില്‍ ഇന്ത്യ നാലാമതാണ്.

ആദ്യ റൗണ്ടുകളില്‍ മുമ്പിലായിരുന്ന അതിഥിക്ക് പക്ഷെ അവസാന റൗണ്ടില്‍ അത് നിലനിര്‍ത്താനായില്ല. അവസരം മുതലെടുത്ത തായ്‌ലന്‍ഡിന്റെ യുബോല്‍ ആര്‍പിഷയ സ്വര്‍ണം കൊത്തിയെടുത്തു.

അതേസമയം, വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ യോഗ്യത നേടാന്‍ ഇന്ത്യയുടെ ജ്യോതി യര്‍രജിക്ക് കഴിഞ്ഞില്ല്. ഹീറ്റ്‌സില്‍ താരം മൂന്നാമതായാണ് ഫിനിഷ് ചെയ്തത്.

ബോക്‌സിങ് വനിതകളുടെ 50 കിലോഗ്രാം സെമി ഫൈനലില്‍ ഇന്ത്യയുടെ നിഖാത് സരീന്‍ ഇന്ന് തായ്‌ലന്‍ഡിന്റെ ഷുതാമട്ട് രക്‌സതിനെ നേരിടും. വെങ്കല മെഡല്‍ ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിലും അത് സ്വര്‍ണത്തിലേക്കോ വെള്ളിയിലേക്കോ പരിവര്‍ത്തിപ്പിക്കാനാകും രാജ്യത്തിന്റെ അഭിമാന താരത്തിന്റെ ശ്രമം.

വനിതാ ഹോക്കിയില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ദക്ഷിണ കൊറിയയുമായി ഏറ്റുമുട്ടും. ഗെയിംസ് എട്ടാം ദിനത്തിലെത്തുമ്പോള്‍ 11 സ്വര്‍ണവും 16 വെള്ളിയും 14 വെങ്കലവുമായി ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്. യഥാക്രമം ചൈന, ജപ്പാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ എന്നിവയാണ് ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനങ്ങളില്‍.

 

Latest