Connect with us

Kerala

ചാരായവും വാറ്റുപകരണങ്ങളുമായി അറസ്റ്റില്‍

രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പ്രതിയുടെ വീട്ടില്‍ പരിശോധന നടത്തിയത്

Published

|

Last Updated

പത്തനംതിട്ട |  വീട്ടില്‍ നിന്നും ചാരായവും വാറ്റുപകരണങ്ങളുമായി ഒരാളെ പമ്പ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പെരുനാട് അട്ടത്തോട് പടിഞ്ഞാറ്റെക്കര കോളനിയില്‍ ഒമ്പതാം വാര്‍ഡില്‍ വെന്‍തേക്കുമൂട്ടില്‍ ദിവാകരന്‍(58) ആണ് പിടിയിലായത്.

രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പ്രതിയുടെ വീട്ടില്‍ പരിശോധന നടത്തിയത്. 2010 ല്‍ പമ്പ പോലീസ് രജിസ്റ്റര്‍ ചെയ്ത ചാരായക്കേസില്‍ പ്രതിയായിട്ടുള്ളയാളാണ് ദിവാകരന്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കി. പമ്പ എസ് ഐ കെ വി സജി, എസ് സി പി ഓ ബിനുലാല്‍, സി പി ഓമാരായ അരുണ്‍ മധു, സജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊലിസ് നടപടി.

 

---- facebook comment plugin here -----

Latest