Ongoing News
ഹജ്ജ് വേളയിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ എ ഐ സാങ്കേതികവിദ്യകൾ
വാഹനപ്രവാഹം, തിരക്കേറിയ സമയങ്ങൾ, മക്കയിലേക്കുള്ള പ്രവേശന കവാടങ്ങൾ, മസ്ജിദുൽ ഹറം പരിസരം, ഹജ്ജ് കർമങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന പുണ്യസ്ഥലങ്ങളിലേക്കുള്ള റോഡുകൾ എന്നിവയാണ് എ ഐ ടെക്‌നോളജി പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

അറഫ| ഹജ്ജ് വേളയിലുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കുന്നതിനായി ഇത്തവണ എ ഐ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയതായി ഹജ്ജ് ഉംറ മന്ത്രാലയം. ഹജ്ജ് സീസണിലെ തീർത്ഥാടകരുടെ സഞ്ചാരം, ഗതാഗത നിയന്ത്രണം നിരീക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും കിംഗ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജിയുമായി സഹകരിച്ച് റോയൽ കമ്മീഷൻ ഫോർ മക്ക സിറ്റിയാണ് ഉയർന്ന റെസല്യൂഷൻ ഉപഗ്രഹ ഇമേജറി, ജിയോസ്പേഷ്യൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ജിയോ എ ഐ), ഉപയോഗിക്കുന്നത്.
വാഹനപ്രവാഹം, തിരക്കേറിയ സമയങ്ങൾ, മക്കയിലേക്കുള്ള പ്രവേശന കവാടങ്ങൾ, മസ്ജിദുൽ ഹറം പരിസരം, ഹജ്ജ് കർമങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന പുണ്യസ്ഥലങ്ങളിലേക്കുള്ള റോഡുകൾ എന്നിവയാണ് എ ഐ ടെക്‌നോളജി പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.