Connect with us

Ongoing News

അറഫയില്‍ ആദ്യ കുഞ്ഞിന് ജന്മം നല്‍കി ടോഗോ തീര്‍ഥാടക

പരിചരണവുമായി പ്രത്യേക മെഡിക്കല്‍ സംഘം

Published

|

Last Updated

അറഫ | ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫാ സംഗമത്തിനിടെ ആദ്യ കുഞ്ഞിന് ജന്മം നല്‍കി തീര്‍ഥാടക. ടോഗോ റിപ്പബ്ലിക്കില്‍ നിന്നുള്ള തീര്‍ഥാടകയാണ് കുഞ്ഞിന് ജന്മം നല്‍കിയതെന്ന് സഊദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി

ടോഗോ വനിതക്ക് മികച്ച വൈദ്യസഹായം നല്‍കിയതായും പ്രത്യേക മെഡിക്കല്‍ സംഘം ആവശ്യമായ പരിചരണവുമായി രംഗത്തുണ്ടായിരുന്നെന്നും നവജാതശിശുവും മാതാവും മെഡിക്കല്‍ ടീമുകളുടെ പരിചരണത്തിലാണെന്നും മന്ത്രാലയം അറിയിച്ചു.

 

Latest