karayi rajan
കാരായി രാജനെതിരെ അറസ്റ്റ് വാറണ്ട്
തലശ്ശേരി ഫസല്‍ വധക്കേസിൽ കൊച്ചി സി ബി ഐ പ്രത്യേക കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.

കൊച്ചി | കണ്ണൂരിലെ സി പി എം നേതാവ് കാരായി രാജനെതിരെ അറസ്റ്റ് വാറണ്ട്. തലശ്ശേരി ഫസല്‍ വധക്കേസിൽ കൊച്ചി സി ബി ഐ പ്രത്യേക കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്ന സമയത്ത് കോടതിയില്‍ ഹാജരാകാതിരുന്നതിനാണ് വാറണ്ട്.
കാരായി രാജന്റെ അവധി അപേക്ഷ കോടതി തള്ളി. കൊടി സുനിയടക്കം ഏഴ് പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികള്‍ കുറ്റം നിഷേധിച്ചു.
---- facebook comment plugin here -----