Connect with us

Kerala

ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക; വിതരണം സംബന്ധിച്ച് രേഖാമൂലം മറുപടി നല്‍കണമെന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

ഡിസംബര്‍ 11നകം അറിയിച്ചില്ലെങ്കില്‍ ഹരജിയില്‍ സ്വന്തം നിലയില്‍ ഉത്തരവിടുമെന്നും ട്രൈബ്യൂണല്‍ അറിയിച്ചു

Published

|

Last Updated

തിരുവനന്തപുരം |  ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശികയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. കുടിശ്ശിക വിതരണം എന്ന് നടത്തുമെന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ആരാഞ്ഞു. 2021 മുതലുള്ള കുടിശ്ശിക എന്ന് നല്‍കുമെന്ന് രേഖാമൂലം അറിയിക്കണമെന്നും ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു.

ഡിസംബര്‍ 11നകം അറിയിച്ചില്ലെങ്കില്‍ ഹരജിയില്‍ സ്വന്തം നിലയില്‍ ഉത്തരവിടുമെന്നും ട്രൈബ്യൂണല്‍ അറിയിച്ചു. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയോ നിയന്ത്രണമോ ഇതില്‍ ബാധകമല്ലെന്നും ട്രൈബ്യൂണല്‍ ഓര്‍മ്മിപ്പിച്ചു

 

---- facebook comment plugin here -----

Latest