Kerala
അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പോലീസ്; ഒളിവില്‍ സഞ്ചരിക്കാന്‍ ഉപയോഗിച്ച കാറും പിടികൂടി
കാര്‍ തളിപ്പറമ്പില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു.
കൊച്ചി| ഊന്നുകല്‍ എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പോലീസ്. പ്രൊഡക്ഷന്‍ വാറണ്ട് തലശ്ശേരി സബ് ജയിലില്‍ ഹാജരാക്കി. തുടര്‍ന്ന് അര്‍ജുനെ എറണാകുളത്തേക്ക് കൊണ്ടുപോയി.
അര്‍ജുന്‍ ആയങ്കി ഒളിവില്‍ സഞ്ചരിക്കാന്‍ ഉപയോഗിച്ച കാറും പോലീസ് പിടികൂടി. അര്‍ജുന്റെ ബന്ധു കുട്ടന്റെ കാറാണ് പിടികൂടിയത്. കണ്ണൂരിലെ വിവിധ സ്ഥലങ്ങളില്‍ അര്‍ജുന്‍ സഞ്ചരിച്ചത് ഈ കാറിലായിരുന്നു.
കാര്‍ തളിപ്പറമ്പില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ അര്‍ജുന്റെ റിമാന്‍ഡ് തുടരും. മൂന്നു ദിവസത്തേക്കായിരുന്നു അര്‍ജുനെ കണ്ണൂര്‍ സൈബര്‍ ക്രൈം പോലീസിന് കോടതി കസ്റ്റഡിയില്‍ നല്‍കിയത്. കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ താന്‍ തനിച്ചാണ് എല്ലാം ചെയ്തതെന്ന് അര്‍ജുന്‍ മൊഴി നല്‍കിയിരുന്നു.
Content Highlights:
Kuttampuzha police took Arjun Ayanki into custody in a case related to threatening the Oonnukal SHO. Police produced a production warrant at Thalassery Sub Jail before moving him to Ernakulam. The vehicle used by Arjun while absconding was also seized from Taliparamba.


