ഇടുക്കിയിലെ ജനവാസ കേന്ദ്രങ്ങളില്‍ നിരന്തരം ഭീഷണി സൃഷ്ടിക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്ന വിഷയത്തില്‍ ഹൈക്കോടതി വിധിക്കെതിരെ കേരളം സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി.
വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ ഇടപെടാനാകില്ലെന്ന നിലപാടിലാണു സുപ്രീം കോടതി. അരിക്കൊമ്പനെ പിടികൂടി പാലക്കാട് പറമ്പിക്കുളത്തെ വനത്തില്‍ എത്തിക്കണമെന്നാണ് വിദഗ്ധ സമിതിയുടെ ശിപാര്‍ശ. ഇത് ഹൈക്കോടതി അംഗീകരിച്ചിരുന്നു.
വീഡിയോ കാണാം







