Connect with us

Kerala

വഴിയില്‍ കാറ് നിര്‍ത്തിയതിന് തര്‍ക്കം; അച്ഛനും മകനും അയല്‍വാസിയുടെ കുത്തേറ്റ് മരിച്ചു

2008-ല്‍ ചേര്‍പ്പ് ഗവ. ആശുപത്രിയില്‍ ജോഷി എന്ന യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിയാണ് വേലപ്പന്‍

Published

|

Last Updated

തൃശൂര്‍  | ചേര്‍പ്പ് പല്ലിശ്ശേരി അമ്പലത്തിനു സമീപം അച്ഛനും മകനും അയല്‍വാസിയുടെ കുത്തേറ്റ് മരിച്ചു. പനങ്ങാടന്‍ ചാത്തപ്പന്റെ മകന്‍ ചന്ദ്രന്‍ (62), മകന്‍ ജിതിന്‍ കുമാര്‍ (32) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പല്ലിശ്ശേരി കിഴക്കൂടന്‍ വേലപ്പനെ (59) പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി 11 ഓടെയാണ് സംഭവം.

ഇലക്ട്രോണിക്സ് കടയിലെ ജീവനക്കാരനായ ജിതിന്‍ വഴിയില്‍ കാറ് നിര്‍ത്തി അതില്‍ സ്പീക്കര്‍ ഘടിപ്പിക്കുകയായിരുന്നു. മദ്യപിച്ചെത്തിയ വേലപ്പന്‍ ഇത് ചോദ്യംചെയ്തു. ജിതിന്റെ സഹോദരനും അച്ഛനും വേലപ്പനുമായി തര്‍ക്കം ഉണ്ടാവുകയും ചെയ്തു. പിന്നാലെ, വീട്ടില്‍ പോയി കത്തിയുമായി വന്ന വേലപ്പന്‍ രണ്ടുപേരെയും കുത്തുകയായിരുന്നു. ഇരുവരേയും കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2008-ല്‍ ചേര്‍പ്പ് ഗവ. ആശുപത്രിയില്‍ ജോഷി എന്ന യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിയാണ് വേലപ്പന്‍

 

Latest