Kerala
രാജ്യവിരുദ്ധ പ്രചാരണം; അസം സ്വദേശിയെ ആറന്‍മുള പോലീസ് അറസ്റ്റ് ചെയ്തു
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണു പ്രതിക്കെതിരെ കേസെടുത്തതെന്നു പോലീസ് അറിയിച്ചു.

കോഴഞ്ചേരി | സമൂഹിക മാധ്യമങ്ങളില്‍ രാജ്യവിരുദ്ധമായ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ അസം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ആറന്മുള നാല്‍ക്കാലിക്കല്‍ പാലത്തിനു സമീപത്തെ മത്സ്യക്കടയിലെ ജീവനക്കാരനായ അസം സ്വദേശി എദ്ദിഷ് അലിയെയാണ് അറസ്റ്റ് ചെയ്തത്.ബിജെപി നേതാക്കള്‍ ആറന്മുള പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണു പ്രതിക്കെതിരെ കേസെടുത്തതെന്നു പോലീസ് അറിയിച്ചു.
പഹല്‍ഗാമിലെ ഭീകര ആക്രമണത്തിനു ശേഷമാണ് ഇയാള്‍ രാജ്യത്തിനും ഭരണാധികാരികള്‍ക്കും എതിരെ ചിത്രങ്ങളും പരാമര്‍ശങ്ങളും അടങ്ങിയ പോസ്റ്റുകള്‍ പങ്കുവച്ചത്.ഭരണാധികാരികളെ മോശമായി ചിത്രീകരിച്ചതായും പാക് അനുകൂലമായ മുദ്രാവാക്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിഡിയോകളും ചിത്രങ്ങളും സമൂഹിക മാധ്യമ പേജുകള്‍ വഴി പ്രചരിപ്പിച്ചതായും ബിജെപി ആറന്മുള മണ്ഡലം കമ്മിറ്റി പരാതിയില്‍ പറയുന്നു