Connect with us

Kerala

ഭാര്യയുടെ നിയമനം; സംഘ്പരിവാര്‍ ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ച് അഭിലാഷ് മോഹനന്‍

'ആരോപണം തെളിയിച്ചാല്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് അവര്‍ പറയുന്ന ജോലി ചെയ്യാം'

Published

|

Last Updated

കൊച്ചി |  കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ തന്റെ ഭാര്യയുടെ ജോലി ബന്ധു നിയമനമാണെന്ന സംഘ്പരിവാര്‍ ആരോപണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് മോഹനന്‍. മാധ്യമ പ്രവര്‍ത്തകയായ ഭാര്യ വന്ദന മോഹനന്‍ ദാസിനെ അഭിലാഷ് മോഹന്‍ ഇടപെട്ട് കുസാറ്റില്‍ പി ആര്‍ ഒ ആയി പിന്‍വാതില്‍ നിയമനം നടത്തിയെന്ന് ജന്മഭൂമി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ തീര്‍ത്തും അടിസ്ഥാന രഹിതമായ ആരോപണമാണിതെന്നും ഇത് സത്യമാണെന്ന് തെളിയിച്ചാല്‍ മാധ്യമപ്രവര്‍ത്തനം നിര്‍ത്തി അവര്‍ പറയുന്ന ജോലി ചെയ്യാമെന്നും അഭിലാഷ് മോഹനന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

2020മെയ് മാസത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ പി ആര്‍ ആന്റ് പി ഡയറക്ടര്‍ എന്ന തസ്തികയിലേക്ക് വന്ദന അപേക്ഷിച്ചിരുന്നു. അഭിമുഖം കഴിഞ്ഞ് സര്‍വകലാശാല റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഇതനുസരിച്ചാണ് നിയമനം ലഭിച്ചത്. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്, ഡെക്കാന്‍ ക്രോണിക്കള്‍ എന്നീ പ്രമുഖ പത്രങ്ങളില്‍ വന്ദനയ്ക്ക് 14 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുണ്ടെന്നും അഭിലാഷ് പറഞ്ഞു.

നിയമനത്തില്‍ തന്റെ ഇടപെടലോ ബാഹ്യ സ്വാധീനമോ ഇല്ലെന്നും അങ്ങനെ ഉണ്ടായി എന്ന് തെളിയിക്കപ്പെട്ടാല്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് അവര്‍ പറയുന്ന ജോലി ചെയ്യുമെന്നും അഭിലാഷ് പറഞ്ഞു. തന്റെ ഭാര്യ എന്നല്ല വന്ദനയുടെ വിലാസമെന്നും ഒരു സ്ത്രീക്ക് ജോലി ലഭിക്കുന്നതിന് ഭര്‍ത്താവിന്റെ സ്വാധീനം വേണോ എന്നും അഭിലാഷ് ചോദിച്ചു. ഓരാള്‍ക്ക് സ്വന്തം കഴിവുകൊണ്ട് ജോലി ലഭിക്കുമ്പോള്‍ ഇത്ര വികൃതമായി ചിത്രീകരിക്കുന്നത് സ്ത്രീ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

 

---- facebook comment plugin here -----

Latest