Connect with us

Ongoing News

ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ സ്റ്റോര്‍ മുംബൈയില്‍ തുറന്നു

ഇന്ത്യയില്‍ ആപ്പിളിന്റെ രണ്ട് റീട്ടെയില്‍ സ്റ്റോറുകള്‍ തുറന്നത് പൊതുജനങ്ങളില്‍ വലിയ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്.

Published

|

Last Updated

മുബൈ|ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ റീട്ടെയില്‍ സ്റ്റോര്‍ മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ ആരംഭിച്ചു.
ആപ്പിളിന്റെ ഇന്ത്യയിലെ രണ്ടാമത്തെ റീട്ടെയില്‍ സ്റ്റോര്‍ വ്യാഴാഴ്ച ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ തുറക്കും.ഇന്ത്യയില്‍ ആപ്പിളിന്റെ രണ്ട് റീട്ടെയില്‍ സ്റ്റോറുകള്‍ തുറന്നത് പൊതുജനങ്ങളില്‍ വലിയ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്.

പ്രത്യേകിച്ച് ആപ്പിള്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കിടയില്‍.സ്റ്റോറിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നും വരെ ആളുകള്‍ എത്തിയിട്ടുണ്ട്.ഇന്ത്യ തങ്ങള്‍ക്ക് വളരെ ആവേശകരമായ ഒരു വിപണിയാണെന്ന് ആപ്പിള്‍ സി ഇ ഒ ടിമ് കുക്ക് വ്യക്തമാക്കി.