Connect with us

SANJITH MURDER

ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കേസുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന രണ്ടാമത്തെ അറസ്റ്റ് ആണിത്

Published

|

Last Updated

പാലക്കാട് | പാലക്കാട് മമ്പറത്തെ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന രണ്ടാമത്തെ അറസ്റ്റ് ആണിത്. എന്നാല്‍ ഇയാളുടെ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. തിരച്ചറിയല്‍ പരേഡ് നടക്കേണ്ടതിനാല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ കഴിയില്ലെന്നാണ് പോലീസിന്റെ വിശദീകരണം.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലക്ക് പിന്നില്‍ എസ് ഡി പി ഐ പ്രവര്‍ത്തകരാണെന്ന് ബി ജെ പിയും ആര്‍ എസ് എസും നേരത്തേ തന്നെ ആരോപിച്ചിരുന്നു. രാഷ്ട്രീയ കൊലപാതകമാണ് ഇതെന്ന് പോലീസും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭാര്യക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നത്. കൊലപാതകത്തിന് ശേഷം എട്ട് ദിവസം കഴിഞ്ഞാണ് കേസുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് ഉണ്ടായത്. കേസില്‍ എന്‍ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചിരുന്നു.

---- facebook comment plugin here -----

Latest