Connect with us

Kozhikode

തിരുവമ്പാടി മഹല്ല് തർക്കത്തിന് രമ്യമായ പരിഹാരം

23 കേസുകളും പിൻവലിക്കാൻ ധാരണ

Published

|

Last Updated

കോഴിക്കോട് | തിരുവമ്പാടിയിൽ മഹല്ലുമായി ബന്ധപ്പെട്ട് വർഷങ്ങളായി നിലനിന്ന തർക്കത്തിന് ഇരുവിഭാഗം സുന്നീനേതാക്കളുടെ സാന്നിധ്യത്തിൽ പരിഹാരം. 1989 മുതൽ അഭിപ്രായഭിന്നതകൾ നിലനിൽക്കുന്ന താഴെതിരുവമ്പാടി തിയ്യർ തട്ടേക്കാട്ട് മഹല്ല്‌സംബന്ധമായ പ്രശ്‌നങ്ങൾക്കാണ് ചർച്ചകളിലൂടെ പരിഹാരമായത്.

മലയോര കുടിയേറ്റ മേഖലയിലെ പുരാതന മഹല്ലുകളിലൊന്നായ ഇവിടെ തർക്കത്തെത്തുടർന്ന് വർഷങ്ങളായി പള്ളി, മദ്‌റസ സംവിധാനങ്ങൾ അവതാളത്തിലായിരുന്നു. നിരന്തരമായ സംഘട്ടനങ്ങളും കേസുകളുമായി ദുരിതമനുഭവിച്ച നാട്ടുകാർക്ക് നേതൃഇടപെടലിലൂടെ ആശ്വാസമായി.

വിവിധ ഘട്ടങ്ങളിലായി നടന്ന ചർച്ചകളിലൂടെ പള്ളിയും മദ്‌റസയും പുതുക്കിപ്പണിയുന്നതിനും വിവിധ കോടതികളിലും വഖഫ്‌ ബോർഡിലുമായി നിലനിൽക്കുന്ന 23 കേസുകൾ പിൻവലിക്കുന്നതിനും ധാരണയായി. ചർച്ചകൾക്ക് സി കെ ഹുസൈൻ നീബാരി, മുസ്തഫ മുണ്ടുപാറ, സലീം അണ്ടോണ, നാസർ ഫൈസി കൂടത്തായി, അബൂബക്കർ ഫൈസി മലയമ്മ, കെ അബ്ദുല്ല സഅദി, സലാം ഫൈസി മുക്കം, മജീദ് പുത്തൂർ, നൂറുദ്ദീൻ ഫൈസി മുണ്ടുപാറ, നാസർ ചെറുവാടി നേതൃത്വം നൽകി. പള്ളി പരിസരത്ത് സംഘടിപ്പിച്ച മസ്‌ലഹത്ത് സംഗമത്തിൽ നൂറ് കണക്കിന് പേർ പങ്കെടുത്തു.

ചടങ്ങിൽ സി കെ ഹുസൈൻ നീബാരി അധ്യക്ഷത വഹിച്ചു. മുസ്തഫ മുണ്ടുപാറ, കെ അബ്ദുല്ല സഅദി, അബൂബക്കർ ഫൈസി, സലീം അണ്ടോണ, സലാം ഫൈസി, നൂറുദ്ദീൻ ഫൈസി, മജീദ് പുത്തൂർ പ്രസംഗിച്ചു. ചടങ്ങിൽ ഇരുവിഭാഗത്തിനുമുള്ള രേഖകൾ കൈമാറി.

Latest