Connect with us

Kannur

അല്‍മഖര്‍ റമസാന്‍ പ്രാര്‍ഥനാ സമ്മേളനം ഏപ്രില്‍ രണ്ടിന്

അല്‍മഖര്‍ വര്‍ക്കിങ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് സുഹൈല്‍ അസ്സഖാഫ് മടക്കരയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ കെ പി അബൂബക്കര്‍ മൗലവി പട്ടുവം ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

തളിപ്പറമ്പ് | അല്‍ മഖര്‍ റമസാന്‍ പ്രാര്‍ഥനാ സമ്മേളനം ഏപ്രില്‍ രണ്ടിന് ഞായറാഴ്ച രാവിലെ 9.30 മുതല്‍ നാടുകാണി ദാറുല്‍ അമാനില്‍ നടക്കും. കന്‍സുല്‍ ഉലമ മഖാം സിയാറത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം എം വി അബ്ദുര്‍റഹ്മാന്‍ ബാഖവി പരിയാരം നേതൃത്വം നല്‍കും.

അല്‍മഖര്‍ വര്‍ക്കിങ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് സുഹൈല്‍ അസ്സഖാഫ് മടക്കരയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ കെ പി അബൂബക്കര്‍ മൗലവി പട്ടുവം ഉദ്ഘാടനം ചെയ്യും. പ്രഭാഷണത്തിനും സമാപന പ്രാര്‍ഥനക്കും സയ്യിദ് സഅദുദ്ദീന്‍ തങ്ങള്‍ വളപട്ടണം നേതൃത്വം നല്‍കും.

പ്രാര്‍ഥനാ സമ്മേളനത്തിന്റെ ഭാഗമായി ഒമ്പത് ദിവസങ്ങളില്‍ നടത്തിയ ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനദാനം നടത്തും. അബ്ദുല്‍ ഗഫൂര്‍ ബാഖവി അല്‍കാമിലി, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍ ഇരിക്കൂര്‍, കെ അബ്ദുര്‍റശീദ് മാസ്റ്റര്‍ നരിക്കോട്, പ്രൊഫസര്‍ യു സി അബ്ദുല്‍ മജീദ്, എം കെ ഹാമിദ് മാസ്റ്റര്‍, പി കെ അലിക്കുഞ്ഞി ദാരിമി, അബ്ദുര്‍റശീദ് സഖാഫി മെരുവമ്പായി, മുഹമ്മദ് മുനവ്വിര്‍ അമാനി പുറത്തീല്‍, കെ എം അബ്ദുല്ലക്കുട്ടി ബാഖവി, കെ പി അബ്ദുല്‍ ജബ്ബാര്‍ ഹാജി, പി എം മുസ്തഫ ഹാജി, ബി എ അലി മൊഗ്രാല്‍, കെ പി കമാലുദ്ദീന്‍ മൗലവി കൊയ്യം, എം അബ്ദുര്‍റഹ്മാന്‍ കല്ലായി, കെ വി അബ്ദുല്‍ ഹകീം സഖാഫി അരിയില്‍, മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട്, അബ്ദുല്ല അമാനി കെല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

 

 

Latest