Kerala
സന്ദീപ് വാര്യര്‍ സി പി എം നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന ആരോപണം; ബി ജെ പിയില്‍ പൊട്ടിത്തെറി
സി പി എം നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നത് വാസ്തവവിരുദ്ധമാണെന്ന് സന്ദീപ്.

തിരുവനന്തപുരം | സന്ദീപ് വാര്യര്‍ സി പി എം നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെ ബി ജെ പിയില്‍ പൊട്ടിത്തെറി. അതൃപ്തി മറച്ചുവെക്കാതെ സന്ദീപ് രംഗത്തെത്തി. സി പി എം നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നത് വാസ്തവവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രചാരണത്തില്‍ നാല് ദിവസമായി സജീവമല്ലല്ലോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിനു മുമ്പുണ്ടായിരുന്നില്ലേ എന്നായിരുന്നു സന്ദീപിന്റെ മറുപടി. സന്ദീപ് വാര്യര്‍ ബി ജെ പി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് ഇറങ്ങിപ്പോയെന്ന വാര്‍ത്തകള്‍ക്കിടയിലാണ് പ്രതികരണം.
അതേസമയം, കൊട്ടാരക്കരയില്‍ പരിപാടി ഉള്ളതിനാലാണ് സന്ദീപ് നേരത്തെ പോയതെന്ന് പാലക്കാട്ടെ ബി ജെ പി സാരഥി സി കൃഷ്ണകുമാര്‍ പറഞ്ഞു. സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടുപോകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സന്ദീപിന്റെ രാഷ്ട്രീയ പശ്ചാത്തലം ആര്‍ എസ് എസിന്റേതാണ്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ ആദര്‍ശം സന്ദീപിന് ദഹിക്കില്ല. ബി ജെ പിയില്‍ പ്രശ്‌നങ്ങളില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.