Connect with us

Kerala

സുല്‍ത്താന്‍ ബത്തേരിയില്‍ പുലിയിറങ്ങി

പാട്ടവയല്‍ റോഡില്‍ സെന്റ് ജോസഫ്‌സ് സ്‌കൂളിന് സമീപം മതിലില്‍ നിന്ന് സമീപത്തെ പറമ്പിലേക്ക് ചാടുന്ന പുലിയുടെ മൊബൈല്‍ ദൃശ്യം യാത്രക്കാര്‍ പകര്‍ത്തി

Published

|

Last Updated

ബത്തേരി | സുല്‍ത്താന്‍ ബത്തേരിയില്‍ പുലിയെ കണ്ടു. പാട്ടവയല്‍ റോഡില്‍ സെന്റ് ജോസഫ്‌സ് സ്‌കൂളിന് സമീപം മതിലില്‍ നിന്ന് സമീപത്തെ പറമ്പിലേക്ക് ചാടുന്ന പുലിയുടെ മൊബൈല്‍ ദൃശ്യം പുറത്തുവന്നു. ഇതുവഴി സഞ്ചരിച്ച യാത്രക്കാരാണ് പുലിയുടെ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയത്.പുലിയെ കണ്ട ബത്തേരി സെന്റ് ജോസഫ് സ്‌കൂളിന് സമീപം വനംവകുപ്പിന്റെ പരിശോധന ആരംഭിച്ചിട്ടുണ്ട്.

പുലര്‍ച്ച നാല് മണി മുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പട്രോളിങ് നടത്തി. പ്രഭാത സവാരിക്കാര്‍ക്കും രാവിലെ പോകുന്ന യാത്രക്കാര്‍ക്കും വേണ്ടി സ്ഥലത്ത് ഏഴു മണിവരെ കാവല്‍ ഏര്‍പ്പെടുത്തി. പരിശോധന തുടരുമെന്നും വനം വകുപ്പ് അറിയിച്ചു. സുല്‍ത്താന്‍ ബത്തേരി നഗര മധ്യത്തില്‍ നേരത്തെയും നിരവധി തവണ പുലി ഇറങ്ങിയിരുന്നു.

ഇതിനെതിരെ നാട്ടുകാരുടെ പ്രതിഷേധവും ശക്തമായിരുന്നു. പുലിയെ പിടികൂടാന്‍ കോട്ടക്കുന്നില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചതിന് പിന്നാലെയാണ് ബത്തേരി സെന്റ് ജോസഫ് സ്‌കൂളിന് സമീപം പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്.