Kerala
ഓഫീസ് ആക്രമണവും സ്വപ്‌നയുടെ ആരോപണങ്ങളും വീണ്ടും ഉന്നയിക്കും; നിയമസഭ ഇന്നും പ്രക്ഷുബ്ധമായേക്കും
പ്രതിപക്ഷ എം എല്‍ എമാര്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ചട്ടലംഘനം എന്നാരോപിച്ച് മന്ത്രി സജി ചെറിയാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി
		
      																					
              
              
            തിരുവനന്തപുരം | നിയമസഭ ഇന്നും ഭരണപക്ഷ പ്രതിപക്ഷ ബഹളത്താല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണവും സ്വര്‍ണക്കടത്ത് കേസിലെ സ്വപ്നയുടെ ആരോപണങ്ങളും പ്രതിപക്ഷം ഇന്നും സഭയില്‍ ഉന്നയിക്കാനുള്ള സാധ്യതയുടെ പശ്ചാത്തലത്തിലാണിത്. അതിനിടെ പ്രതിപക്ഷ എം എല്‍ എമാര്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ചട്ടലംഘനം എന്നാരോപിച്ച് മന്ത്രി സജി ചെറിയാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി
പ്രതിപക്ഷത്തിന്റെ വലിയ പ്രതിഷേധങ്ങളും നടപടികള്‍ക്കുമാണ് നിയമസഭ ഇന്നലെ വേദിയായത്. ഇത് ഇന്നും തുടരാനാണ് സാധ്യത. സ്വര്‍ണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉയര്‍ത്തിയേയ്ക്കും. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന മറുപടിയാണ് മുഖ്യമന്ത്രി ഇതിന് നല്‍കിയത്. ഇതിനു പുറമെ ബഫര്‍ സോണുമായി ബന്ധപ്പെട്ട ശ്രദ്ധ ക്ഷണിക്കലും നിയമസഭയിലുണ്ടാകും.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

