mullaperiyar dam
മുല്ലപ്പെരിയാറിൻ്റെ എല്ലാ ഷട്ടറുകളും അടച്ചു
ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ കൂടി താഴ്ത്താനുണ്ട്.

ഇടുക്കി | മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ എല്ലാം അടച്ചു. തുറന്നിരുന്ന രണ്ട് ഷട്ടറുകൾ ഇന്നലെ രാവിലെ 11നാണ് അടച്ചത്. നേരത്തേ മഴ കുറഞ്ഞതോടെ തുറന്നിരുന്ന 13ൽ 11 ഷട്ടറുകളും പൂർണമായും താഴ്ത്തിയിരുന്നു. പിന്നീട് രണ്ട് ഷട്ടറുകൾ 20 സെ.മീ. വീതമായിരുന്നു തുറന്ന് വെച്ചത്.
നിലവിൽ 138.05 അടിയാണ് ജലനിരപ്പ്. റൂൾകർവ് പ്രകാരം 138.4 അടി വരെ സംഭരിക്കാനാകും. സെക്കൻഡിൽ 1,743 ഘനയടി വെള്ളം ഒഴുകിയെത്തുമ്പോൾ 2,194 ഘനയടി വീതമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. ഈ മാസം അഞ്ചിനാണ് ജലനിരപ്പ് 137.5 അടി പിന്നിട്ടപ്പോൾ മുല്ലപ്പെരിയാർ തുറന്നത്.
പിന്നാലെ തുറന്ന ഇടുക്കി സംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ കൂടി താഴ്ത്താനുണ്ട്. നിലവിൽ മൂന്നാം നമ്പർ ഷട്ടർ 40 സെ.മീ. ഉയർത്തി സെക്കൻഡിൽ 30,040 ലിറ്റർ വെള്ളമാണ് ഒഴുക്കുന്നത്.