Connect with us

aliyar dam

ആളിയാർ ഡാം തുറന്നു

ചിറ്റൂര്‍ പുഴയിലെ വെള്ളത്തിന്റെ അളവ് കൂടും.

Published

|

Last Updated

പാലക്കാട് | ആളിയാർ ഡാമിന്റെ ഒമ്പത് ഷട്ടറുകൾ തുറന്നു. രാത്രി ഏഴിന് ഒമ്പത് സെന്റീമീറ്റർ വീതം തുറന്നതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഡാമിൽ നിന്ന് 2,500 ഘനയടി വെള്ളം ഒഴുകുന്നുണ്ട്. ഇതിനാല്‍ മൂലത്തറ റഗുലേറ്ററിന്റെ ഷട്ടറുകള്‍ തുറക്കേണ്ടിവരും. ചിറ്റൂര്‍ പുഴയിലെ വെള്ളത്തിന്റെ അളവ് കൂടും. മൂലത്തറ റഗുലേറ്ററിന് താഴെ ചിറ്റൂര്‍ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവരും കോസ് വേയിലൂടെ സഞ്ചരിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകൾ ഇന്ന് രാവിലെ 11ന് അഞ്ച് സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു
കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിനാണ് ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ അഞ്ച് സെന്റീ മീറ്റർ വീതം ഉയർത്തിയത്. ഡാമിലെ രാവിലത്തെ ജലനിരപ്പ് 96.72 മീറ്ററായിരുന്നു. അപ്പർ റൂൾ കർവ് പ്രകാരമുള്ള ജലനിരപ്പ് 96.66 മീറ്ററാണ്. നേരത്തേ ഡാമിന്റെ റിവർ സ്ലൂയിസ് 10 സെന്റീമീറ്റർ തുറന്നിരുന്നു.

ആളിയാർ ഡാം റിവർ സ്ലുയിസ് 600 ക്യുസെക്സ് ആയി കഴിഞ്ഞ ദിവസം രാത്രി ഉയർത്തിയിരുന്നു.
രാത്രി 10.30ന് 500 ൽ നിന്നും 600 ക്യുസെക്സായാണ് ഉയർത്തിയിരുന്നത്.

Latest