Connect with us

Kannur

അല്‍ മഖര്‍ ദിനം: ജില്ലാ ഉദ്ഘാടനം പ്രൗഢമായി

നാടുകാണി അല്‍ മഖര്‍ കാമ്പസിൽ നടക്കുന്ന ജല്‍സതുല്‍ ബറക ചടങ്ങില്‍ യൂണിറ്റ് പ്രതിനിധികൾ സ്ഥാപന സാരഥികളെ ഏൽപ്പിക്കും.

Published

|

Last Updated

തളിപ്പറമ്പ | അല്‍ മഖര്‍ സ്ഥാപനങ്ങളുടെ മുഖ്യ ശില്‍പി കന്‍സുല്‍ ഉലമ കെ പി ഹംസ മുസ്‌ലിയാരുടെ അഞ്ചാം ആണ്ടിനോടനുബന്ധിച്ച് നടക്കുന്ന അല്‍ മഖര്‍ ദിനം കണ്ണൂര്‍ ജില്ലാ തല ഉദ്ഘാടനം തളിപ്പറമ്പ മന്ന ബാഫഖി നഗർ യൂനിറ്റിൽ നടന്നു. രണ്ട് തകാഫുൽ തുക അൽ മഖർ നേതാക്കളെ യൂനിറ്റ് സാരഥികൾ ഏൽപ്പിച്ചു.

ചടങ്ങില്‍ അല്‍ മഖര്‍ ജന. സെക്രട്ടറി കെ പി അബൂബക്ര്‍ മുസ്ലിയാർ പട്ടുവം, സയ്യിദ് സഅദുദ്ദീൻ തങ്ങൾ അൽ ഐദറൂസി വളപട്ടണം, കെ പി അബ്ദുസ്സ്വമദ്‌ അമാനി പട്ടുവം, കെ പി അബ്ദുൽ ജബ്ബാർ ഹാജി, പി മൊയ്‌തു, കെ മുസ്തഫ ഹാജി, എം ബശീർ മൗലവി പാമ്പുരുത്തി, സി അബ്ദുസ്സ്വമദ്‌ സംബന്ധിച്ചു.

അല്‍ മഖര്‍ ദിനമായ ആഗസ്ത് 18ന് യൂനിറ്റുകളിൽ നിന്ന് ശേഖരിക്കുന്ന തുക 24, 25 തീയതികളിൽ നാടുകാണി അല്‍ മഖര്‍ കാമ്പസിൽ നടക്കുന്ന ജല്‍സതുല്‍ ബറക ചടങ്ങില്‍ യൂണിറ്റ് പ്രതിനിധികൾ സ്ഥാപന സാരഥികളെ ഏൽപ്പിക്കും. ജില്ലയിലെ 11 സോണുകളുടെ ഫണ്ട് സ്വീകരണം വ്യത്യസ്ത സമയങ്ങളിലുണ്ടാകും.

Latest