Kerala
ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ അയങ്കിയും കൊടുംക്രിമിനലുകളെന്ന് ഡിവൈഎഫ്‌ഐ
കൊടി പിടിച്ചുള്ള ഫോട്ടോകള്‍ പ്രചരിപ്പിച്ച് തങ്ങള്‍ ഡിവൈഎഫ്‌ഐയാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഇവര്‍

കണ്ണൂര്‍ | കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ അര്‍ജുന്‍ അയങ്കിക്കെതിരേയും ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്കെതിരേയും കടുത്ത വിമര്‍ശവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സജീഷ്. ഇരുവരും അടങ്ങുന്ന സംഘങ്ങള്‍ കൊടും ക്രിമിനലുകളാണെന്നാണ് സജീഷിന്റെ പ്രതികരണം.
ഇവര്‍ ഡിവൈഎഫ്‌ഐയുടെ യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ പോലുമല്ല. സമൂഹ മാധ്യമങ്ങളിലൂടെ കൊടി പിടിച്ചുള്ള ഫോട്ടോകള്‍ പ്രചരിപ്പിച്ച് തങ്ങള്‍ ഡിവൈഎഫ്‌ഐയാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഇവര്‍. ഇവരെ തള്ളി പറയാന്‍ സംഘടന നേരത്തെ തന്നെ തയാറായതാണെന്നും സജീഷ് പറഞ്ഞു.
പി ജയരാജന്റെ പ്രതിച്ഛായ തെറ്റായി ഉപയോഗപ്പെടുത്തിയാണ് ഇരുവരുടെയും സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘാംഗങ്ങളുടെ പ്രവര്‍ത്തനമെന്ന് ഡിവെഎഫ്‌ഐ നേതാവ് മനു സി വര്‍ഗീസും പറഞ്ഞു. പി ജയരാജന്‍ തന്നെ തള്ളിപ്പറഞ്ഞിട്ടും പിന്നെയും പുകഴ്ത്തലുമായി എത്തുന്ന ഈ ക്വട്ടേഷന്‍ സംഘങ്ങളുടെ മനോനിലയ്ക്ക് തകരാറുണ്ടെന്ന് എം വി ജയരാജനും പ്രതികരിച്ചു.