Connect with us

Kerala

എയര്‍ ഹോസ്റ്റസ് സ്വര്‍ണം കടത്തിയ കേസ്; സീനിയര്‍ കാബിന്‍ ക്രൂ അറസ്റ്റില്‍

അറസ്റ്റിലായ കൊല്‍ക്കത്ത സ്വദേശി സുരഭി ഖത്തൂണിനെ സ്വര്‍ണ കടത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ സുഹൈലിന് പങ്കുണ്ടെന്നാണ് ഡി ആര്‍ ഐയുടെ കണ്ടെത്തല്‍.

Published

|

Last Updated

കണ്ണൂര്‍ |  എയര്‍ ഹോസ്റ്റസ് ശരീരത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. എയര്‍ ഇന്ത്യ എക്സപ്രസിലെ സീനിയര്‍ കാബിന്‍ ക്രൂ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി സുഹൈലാണ് പിടിയിലായത്. കഴിഞ്ഞദിവസം അറസ്റ്റിലായ കൊല്‍ക്കത്ത സ്വദേശി സുരഭി ഖത്തൂണിനെ സ്വര്‍ണ കടത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ സുഹൈലിന് പങ്കുണ്ടെന്നാണ് ഡി ആര്‍ ഐയുടെ കണ്ടെത്തല്‍. പത്ത് വര്‍ഷത്തോളമായി സുഹൈല്‍ കാബിന്‍ ക്രൂ ആയി പ്രവര്‍്ത്തിച്ച് വരുന്നു

ഇന്റലിജന്‍സ് വിവരത്തിന്റേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്ന സുഹൈലിനായി വിട്ടുകിട്ടുന്നതിനായി ഡി ആര്‍ ഐ റിമാന്‍ഡ് അപേക്ഷ നല്‍കും.

മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചതിന് കൊല്‍ക്കത്ത സ്വദേശിനിയായ സുരഭി ഖത്തൂണിനെയാണ് ആദ്യം പിടികൂടിയത് . 960 ഗ്രാം സ്വര്‍ണമാണ് ഇവരില്‍നിന്നും കണ്ടെടുത്ത്. കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡിലാണ് സുരഭി. സുരഭി സമാനമായ രീതിയില്‍ പലതവണ സ്വര്‍ണ്ണം കടത്തിയതായി ഡി ആര്‍ ഐക്ക് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്

 

---- facebook comment plugin here -----

Latest