Connect with us

National

പിന്നാക്ക വിഭാഗങ്ങളില്‍ പിന്തുണ ഉറപ്പാക്കല്‍ ലക്ഷ്യം; ദളിത് കുടുംബത്തിനൊപ്പം ഭക്ഷണം കഴിച്ച് യോഗി

Published

|

Last Updated

ന്യൂഡല്‍ഹി | പിന്നാക്ക വിഭാഗത്തിലെ നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ട് എസ് പിയെ ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ തിരിച്ചടി മറികടക്കാന്‍ ഉത്തര്‍പ്രദേശില്‍ ബി ജെ പി അടവുകള്‍ പുറത്തെടുത്തു തുടങ്ങി. സ്വാമി പ്രസാദ് മൗര്യക്ക് പിന്നാലെ രണ്ട് മന്ത്രിമാരും കൂടുതല്‍ എം എല്‍ എമാരും പാര്‍ട്ടി വിടുന്നത് ബി ജെ പിക്ക് വന്‍ തിരിച്ചടിയാവുകയാണ്. ഇത് മറികടക്കാനുള്ള നീക്കമാണ് ബി ജെ പി നടത്താന്‍ ഒരുങ്ങുന്നത്. പാര്‍ട്ടി വിട്ടവരില്‍ ഭൂരിപക്ഷവും പിന്നാക്ക് വിഭാഗങ്ങളിൽ നിന്നുള്ളവരാണ്.

പിന്നാക്ക വിഭാഗങ്ങളെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തുന്നതിന്റെ ഭാഗമായി ഗൊരഖ്പൂരില്‍ ദളിത് കുടുംബത്തിന്റെ വീട്ടിലെത്തി യോഗി ആദിത്യനാഥ് ഭക്ഷണം കഴിച്ചു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്നോടിയായി പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കുക എന്ന കേന്ദ്ര നിര്‍ദ്ദേശത്തിന്റെ ഭാഗം കൂടിയാണ് യോഗിയുടെ ഈ നാടകീയ നീക്കം.