Kerala
പെണ്‍കുട്ടിയേയും മാതാപിതാക്കളേയും വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി
പെണ്‍കുട്ടിയെ വെട്ടുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മാതാപിതാക്കള്‍ക്ക് വെട്ടേറ്റത്

എറണാകുളം | പെരുമ്പാവൂര്‍ രായമംഗലത്ത് വീട്ടില്‍കയറി പെണ്‍കുട്ടിയെയും മാതാപിതാക്കളെയും വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി.രായമംഗലം സ്വദേശി ഔസേപ്പ്, ഭാര്യ ചിന്നമ്മ, മകള്‍ അല്‍ക്ക(19) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്.
ആക്രമണത്തിന് ശേഷം പ്രതി എല്‍ദോസിനെ ഇയാളുടെ ഇരിങ്ങോലിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം.
പെണ്‍കുട്ടിയെ വെട്ടുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മാതാപിതാക്കള്‍ക്ക് വെട്ടേറ്റത്. സംഭവത്തിന് ശേഷം രക്ഷപെട്ട പ്രതിയെ തേടി പോലീസ് ഇയാളുടെ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.പെണ്‍കുട്ടിയെ ഇയാള്‍ നിരന്തരമായി ശല്യം ചെയ്തിരുന്നെന്ന് പോലീസ് അറിയിച്ചു.
---- facebook comment plugin here -----