Connect with us

National

ബെംഗളുരുവില്‍ ആഫ്രിക്കന്‍ വംശജയായ യുവതി കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍

യുവതിയുടെ കഴുത്തിലും തലയിലും പരുക്കുകളുണ്ട്

Published

|

Last Updated

ബെംഗളുരു|ബെംഗളുരുവില്‍ ആഫ്രിക്കന്‍ വംശജയായ യുവതി കൊല്ലപ്പെട്ട നിലയില്‍. ബെംഗളുരു ചിക്കജാലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിനുശേഷം മൈതാനത്ത് മൃതദേഹം ഉപേക്ഷിച്ച നിലയിലായിരുന്നു.

യുവതിയുടെ കഴുത്തിലും തലയിലും പരുക്കുകളുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Latest