Connect with us

Education Notification

വിദേശ പഠനം പ്ലാനിംഗ് മുഖ്യം

ചെലവ് കുറഞ്ഞ രീതിയിൽ പഠിക്കാൻ പറ്റുന്ന ചില രാജ്യങ്ങളാണ് ജർമനി, ഇറ്റലി, മലേഷ്യ, ഡെൻമാർക്ക്, സ്വീഡൻ. തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മികച്ച വിദ്യാഭ്യാസം നേടാനാകും

Published

|

Last Updated

വിദേശ പഠനം പല ഇന്ത്യൻ വിദ്യാർഥികളുടെയും സ്വപ്നമാണ്. എന്നാൽ, പല രാജ്യങ്ങളിലെയും ഉയർന്ന ജീവിത വിദ്യാഭ്യാസ ചെലവും പലപ്പോഴും വിദ്യാർഥികളെ പിന്നോട്ടടിപ്പിക്കാറുണ്ട്. അതേസമയം, കുറഞ്ഞ ചെലവിൽ ഉന്നത വിദ്യാഭ്യാസം നേടാൻ കഴിയുന്ന പല രാജ്യങ്ങളും നമുക്ക് ചുറ്റുമുണ്ട്. കൃത്യമായി കാര്യങ്ങൾ ആസൂത്രണം ചെയ്താൽ അന്താരാഷ്ട്ര വിദ്യാഭ്യാസം സാധ്യമാകും. പല രാജ്യങ്ങളും ഇന്ന് നിരവധി സ്കോളർഷിപ്പുകളാണ് വിദേശ വിദ്യാർഥികൾക്കായി നീക്കിവെച്ചിരിക്കുന്നത്.

കൂടാതെ ട്യൂഷൻ ഫീസ്, പാർട്ട് ടൈം ജോലികളും വാഗ്ദാനം ചെയ്യുന്നു. തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മികച്ച വിദ്യാഭ്യാസം നേടാനാകും. ചെലവ് കുറഞ്ഞ രീതിയിൽ പഠിക്കാൻ പറ്റുന്ന ചില രാജ്യങ്ങളാണ് ജർമനി, ഇറ്റലി, മലേഷ്യ, ഡെൻമാർക്ക്, സ്വീഡൻ എന്നിവ.

പഠന- ജീവിതച്ചെലവ്

രാജ്യാടിസ്ഥാനത്തിലുള്ള പഠന- ജീവിതച്ചെലവ് ഒന്ന് വിശകലനം ചെയ്ത് നോക്കാം. പൊതു സർവകലാശാലകളിൽ ട്യൂഷൻ ഫീസ് കുറവായതിനാൽ പഠനത്തിന് തിരഞ്ഞെടുക്കാൻ പറ്റിയ രാജ്യമാണ് ജർമനി. സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഡി എസ് യു പോലുള്ള സ്‌കോളർഷിപ്പുകൾ ഇറ്റലി നൽകിവരുന്നുണ്ട്. ഇത് വിദ്യാഭ്യാസ ചെലവ് കുറക്കാൻ സഹായിക്കും. കുറഞ്ഞ ജീവിതച്ചെലവും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിലും മലേഷ്യയും മുന്നിട്ട് നിൽക്കുന്നു. സാമ്പത്തിക പരിമിതികൾ കാരണം വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസം നേടുന്നതിൽ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നാണ് ഈ രാജ്യങ്ങളിലെ ചെലവുകൾ ചൂണ്ടിക്കാണിക്കുന്നത്.
രാജ്യം തിരഞ്ഞെടുക്കുന്നതിന് മുമ്പ് വിദ്യാർഥികൾ ട്യൂഷൻ ഫീസും ജീവിതച്ചെലവും മനസ്സിലാക്കണം. മിക്കയിടത്തും ജീവിതച്ചെലവ് ബജറ്റിന്റെ പ്രധാന ഭാഗമാണ്. ജർമനിയിൽ, ട്യൂഷൻ സൗജന്യമായിരിക്കാം.

അതേസമയം ജീവിതച്ചെലവ് പ്രതിവർഷം എട്ട്-13 ലക്ഷം രൂപ വരെയുണ്ടാകും. ഇറ്റലിയിൽ 90,000 രൂപ മുതൽ ആരംഭിക്കുന്ന പ്രോഗ്രാമുകളുണ്ട്. ജീവിതച്ചെലവ് മിതമാണ്. മലേഷ്യയിൽ മൊത്തം വാർഷിക ചെലവ് ഏകദേശം അഞ്ച്-ഒന്പത് ലക്ഷം രൂപയാണ്. നോർവേ, സ്വീഡൻ പോലുള്ള നോർഡിക് രാജ്യങ്ങൾ ഉയർന്ന ജീവിതച്ചെലവുള്ളവയാണ്. പക്ഷേ ഈ ചെലവുകൾ സന്തുലിതമാക്കാൻ നിരവധി സ്‌കോളർഷിപ്പുകൾ വാഗ്‌ദാനം ചെയ്യുന്നു. വിദ്യാർഥികൾ രാജ്യത്ത് താമസത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ ശ്രദ്ധിക്കണം.

താമസത്തിനും ദൈനംദിന ആവശ്യങ്ങൾക്കും ചെറിയ പട്ടണങ്ങളെ അപേക്ഷിച്ച് മെട്രോപൊളിറ്റൻ നഗരങ്ങൾ ചെലവേറിയതാണ്. പാർട്ട് ടൈം ജോലി വിദ്യാർഥികളുടെ ദൈനംദിന ചെലവുകൾക്ക് ഉപകാരപ്രദമാകും. പല രാജ്യങ്ങളും അക്കാദമിക് സെഷനുകളിൽ ആഴ്ചയിൽ 20 മണിക്കൂർ ജോലി അനുവദിക്കുന്നുണ്ട്. മികച്ച ആസൂത്രണത്തോടെ അഞ്ച്-പത്ത് ലക്ഷം രൂപയുടെ ബജറ്റിനുള്ളിൽ വിദേശ പഠനം നേടിയെടുക്കാവുന്നതാണ്. ഇന്ത്യൻ വിദ്യാർഥികൾ അവരുടെ ആഗോള വിദ്യാഭ്യാസ സ്വപ്നം യാഥാർഥ്യമാക്കുന്നതിന് ശരിയായ രാജ്യം തിരഞ്ഞെടുക്കുകയും സ്‌കോളർഷിപ്പുകൾക്ക് അപേക്ഷിക്കുകയും ജീവിതച്ചെലവ് കൃത്യമായി കൈകാര്യം ചെയ്യുകയും വേണം.

Content Highlights:
Many Indian students dream of studying abroad, but high costs often act as a barrier to their aspirations. Countries like Germany, Italy, and Malaysia offer high-quality education with low tuition fees and various scholarship opportunities for international students. By managing living expenses and utilizing part-time work permits, students can complete their global education within a budget of 5 to 10 lakh rupees.

Latest