Connect with us

World Rich List

ലോക സമ്പന്നരില്‍ അദാനി രണ്ടാമത്

ആമസോണിന്റെ ജെഫ് ബെസോസിനെയും മറികടന്നു

Published

|

Last Updated

ന്യൂഡല്‍ഹി ‌ ഫോര്‍ബ്സിന്റെ ലോക സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യന്‍ ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനി. ആമസോണിന്റെ ജെഫ് ബെസോസിനെയാണ് അദാനി മറികടന്നത്. ഫോര്‍ബ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം 273.5 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ടെസ്ല സി ഇ ഒ ഇലോണ്‍ മസ്‌ക് മാത്രമാണ് ഇനി അദാനിക്ക് മുന്നിലുള്ളത്.

2022 സെപ്റ്റംബര്‍ 16 വരെ അദാനിയുടെ ആസ്തി 155.7 ബില്യണ്‍ ഡോളറാണ്. ജെഫ് ബെസോസിന് 149.7 ബില്യണ്‍ ഡോളര്‍ ആസ്ഥിയാണുള്ളത് . കഴിഞ്ഞ ഏതാനും ഇന്ത്യയിലെ ഓരോ ബിസിനസ് മേഖലകളിലും അദാനി ഗ്രൂപ്പ് ഒന്നാം സ്ഥാനത്തേക്ക് വളര്‍ന്നുവരുകയാണ്. അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി പവര്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍ തുടങ്ങി നിരവധി കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്.

 

 

Latest