kochupreman
നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

തിരുവനന്തപുരം | ചലച്ചിത്ര താരം കൊച്ചുപ്രേമന്‍ (കെ എസ് പ്രേംകുമാര്‍) അന്തരിച്ചു. 68 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
200ഓളം സിനിമകളില്‍ അഭിനയിച്ച കൊച്ചുപ്രേമന്‍ മികച്ച ഹാസ്യ- സ്വഭാവ നടനായിരുന്നു. 1955 ജൂണ്‍ ഒന്നിന് തിരുവനന്തപുരത്തെ പേയാട് ആയിരുന്നു ജനനം. കലാരാമത്തില്‍ ശിവരാമന്‍ ശാസ്ത്രി- ടി എസ് കമലം എന്നിവരാണ് മാതാപിതാക്കള്‍.
കാളിദാസ കലാകേന്ദ്രം, കേരള തിയേറ്റേഴ്‌സ് അടക്കമുള്ള നാടക ട്രൂപ്പുകളുടെ നിരവധി നാടകങ്ങളില്‍ അഭിനയിച്ചു. 1996ല്‍ ദില്ലിവാല രാജകുമാരനിലൂടെയാണ് മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. സിനിമ- സീരിയല്‍ താരം ഗിരിജ പ്രേമനാണ് ഭാര്യ. പി ജി ഹരികൃഷ്ണന്‍ മകനാണ്.
---- facebook comment plugin here -----